ഷ​ര്‍മി​ള രാ​ജീ​വ്, രാ​ജീ​വ്

വ്യാജ ചെക്ക് നല്‍കി ഒന്നരക്കോടിയുടെ സ്വര്‍ണം വാങ്ങിയ ദമ്പതികൾ അറസ്റ്റില്‍

വ​ഞ്ചി​യൂ​ര്‍: തി​രു​വ​ന​ന്ത​പു​ര​ത്തു​ള​ള ജു​വ​ല​റി​യി​ല്‍ നി​ന്ന്​ വ്യാ​ജ ചെ​ക്ക് ന​ല്‍കി ഒ​രു കോ​ടി എ​ൺ​പ​തു ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍ണം ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ ദ​മ്പ​തി​ക​ളെ വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം തൃ​പ്പു​ണി​ത്തു​റ റി​ഫൈ​ന​റി റോ​ഡി​ല്‍ ചോ​യ്​​സ് സ്‌​കൂ​ളി​നു സ​മീ​പം ചോ​യ്​​സ് പാ​ര​ഡൈ​സ് അ​പാ​ര്‍ട്ട്‌​മെ​ന്റ് കാ​ര്‍ത്തി​ക 4 ബി​യി​ല്‍ ഷ​ര്‍മി​ള രാ​ജീ​വും ഭ​ര്‍ത്താ​വ്​ രാ​ജീ​വു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ആ​ഴ്ച​ക​ൾ മു​മ്പ് തി​രു​വ​ന​ന്ത​പു​രം പു​ളി​മൂ​ട്ടി​ലു​ള​ള രാ​ജ​കു​മാ​രി ജു​വ​ല​റി​യി​ലെ​ത്തി​യ പ്ര​തി​ക​ള്‍ വ്യാ​ജ ചെ​ക്ക് ന​ല്‍കി​യ ശേ​ഷം സ്വ​ര്‍ണാ​ഭ​ര​ണം വാ​ങ്ങു​ക​യും ര​ണ്ട് ദി​വ​സ​ത്തി​നു​ള​ളി​ല്‍ ചെ​ക്ക് മാ​റാ​ന്‍ ക​ഴി​യു​മെ​ന്ന് ക​ള​വ് പ​റ​ഞ്ഞ് ജു​വ​ല​റി ഉ​ട​മ​ക​ളെ വി​ശ്വ​സി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ നാ​ളു​ക​ള്‍ ഏ​റെ ക​ഴി​ഞ്ഞി​ട്ടും ചെ​ക്ക് മാ​റാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ജു​വ​ല​റി ഉ​ട​മ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ളെ ത​മി​ഴ്​​നാ​ട്ടി​ലെ ത​ഞ്ചാ​വൂ​രി​ല്‍ നി​ന്ന്​ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു. വ​ഞ്ചി​യൂ​ര്‍ എ​സ്.​എ​ച്ച്.​ഒ ഷാ​നി​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Couple arrested for buying gold worth one and a half crore by paying fake cheque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.