പേ​ട്ട റെ​യി​ല്‍വേ സ്റ്റേ​ഷ​ന്‍ പ​രി​സ​രം കാ​ടു​മൂ​ടി​യ നി​ല​യി​ല്‍

പേട്ട റെയില്‍വേ സ്റ്റേഷന്‍ പരിസരം കാടുമൂടി; പാമ്പ് ഭീതിയിൽ യാത്രികർ

വ​ഞ്ചി​യൂ​ര്‍: പേ​ട്ട റെ​യി​ല്‍വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത്​ കാ​ടും വ​ള​ളി​പ​ട​ര്‍പ്പു​ക​ളും നി​റ​ഞ്ഞ്​ യാ​ത്രി​ക​ർ​ക്ക്​ പേ​ടി​സ്വ​പ്നം. പ​രി​സ​രം കാ​ടു​മൂ​ടി​യ​തി​നാ​ല്‍ രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ പാ​മ്പു​ക​ളെ കാ​ണാ​ന്‍ ക​ഴി​യു​ന്ന​താ​യും പാ​മ്പു ഭീ​ഷ​ണി​യു​ള​ള​താ​യും ട്രെ​യി​ന്‍ യാ​ത്രി​ക​ര്‍ ആ​രോ​പി​ക്കു​ന്നു. റെ​യി​ല്‍വേ സ്റ്റേ​ഷ​നോ​ട് ചേ​ര്‍ന്ന ഒ​രു ഭാ​ഗ​ത്താ​ണ് കൊ​ടും വ​ന​ത്തെ വെ​ല്ലു​ന്ന ത​ര​ത്തി​ല്‍ കാ​ടും വ​ള​ളി​പ​ട​ര്‍പ്പു​ക​ളും നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്. രാ​ത്രി​യി​ല്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ആ​വ​ശ്യ​ത്തി​ന് തെ​വി​വു​വി​ള​ക്കു​ക​ള്‍ പ്ര​കാ​ശി​ക്ക​റി​ല്ല​ന്നും ആ​ക്ഷേ​പ​മു​യ​രു​ന്നു. റെ​യി​ല്‍വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തും പ്ലാ​റ്റ് ഫോ​മു​ക​ളി​ലും ഇ​ഴ​ജ​ന്തു​ക്ക​ള്‍ കി​ട​ന്നാ​ലും കാ​ണാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

റെ​യി​ല്‍വേ സ്റ്റേ​ഷ​നോ​ട് ചേ​ര്‍ന്ന് കാ​ടു​മൂ​ടി​യ സ്ഥ​ലം ഏ​റെ​യും കേ​ര​ള സം​സ്ഥാ​ന പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ര്‍പ​റേ​ഷ​ന്‍ ഹെ​ഡ് ഓ​ഫീ​സി​നാ​യി അ​നു​വ​ദി​ച്ച​തെ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ള്‍ പ​റ​യു​ന്നു. പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ പോ​ലും പേ​ട്ട റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തു​ന്ന​വ​ര്‍ക്ക് പ​രി​സ​രം ഇ​രു​ള​ട​ഞ്ഞ നി​ല​യി​ലാ​ണ് കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്. രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം ഏ​റെ​യാ​ണ്. ഒ​റ്റ​യ്‌​ക്കെ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍ ക​ഷ്ടി​ച്ചാ​ണ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്ന്​ ര​ക്ഷ​നേ​ടു​ന്ന​ത്.

ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട്ട് ട്രെ​യി​ന്‍ യാ​ത്രി​ക​ര്‍ക്കു​ണ്ടാ​കു​ന്ന വി​വി​ധ ത​ര​ത്തി​ലു​ള​ള ബ​ന്ധി​മു​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കി പ​രി​സ​രം പ്ര​ശ്‌​ന ര​ഹി​ത​മാ​ക്ക​ണ​മെ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ആ​വ​ശ്യം.

Tags:    
News Summary - Pettah railway station area covered with forest; Travelers are afraid of snakes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.