വഞ്ചിയൂര്‍: പുളിമൂട് ജങ്ഷന് മുതല്‍ ആയുര്‍വേദ കോളജ് വരെ റോഡിന്റെ ഒരു വശത്തായി അനധികൃത വാഹന പാര്‍ക്കിങ്ങിനെ തുടര്‍ന്ന് കാല്‍നടയാത്രികര്‍ക്കും കെ.എസ്.ആര്.ടി.സി ബസുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും കടന്നുപോകാനാത്ത അവസ്ഥയെന്ന് പരാതി. പുളിമൂട് ജങ്ഷനില്‍നിന്ന് തുടങ്ങി ആയുര്‍വേദ കോളജ് വരെ റോഡിന്റെ ഇടതുവശത്തായി അനധികൃമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുകാരണം പാളയം ഭാഗത്തുനിന്ന് കിഴക്കേകോട്ടയിലേക്കും തമ്പാനൂര്‍ ഭാഗത്തേക്കും പോകുന്ന കെ.എസ്.ആര്.ടി.സി ബസുകളില്‍ ആയുര്‍വേദ കോളജ് ജങ്ഷനില്‍ ആളിറക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
സ്റ്റോപ്പിൽ നിര്‍ത്തുന്ന ബസിന്റെ ഡോര്‍ തുറക്കാന്‍ കഴിയാത്തവിധമാണ് അനധികൃത പാര്‍ക്കിങ്. ഇതുകാരണം ആയുര്‍വേദ കോളജ് ജങ്ഷനില്‍ കാല്‍നടയായി എത്തുന്ന യാത്രക്കാര്‍ക്ക് ഇടതുവശത്തുനിന്ന് സീബ്രാ ലൈന്‍ കടന്ന് മറുവശത്തെത്താൻ കഴിയാത്ത സാഹചര്യമാണ്. അനധികൃത പാര്‍ക്കിങ് കാരണം ആയുര്‍വേദ കോളജ് ജങ്ഷനില്‍ രാവിലെ 9.30 മുതല്‍ രാത്രി 10 മണിവരെയും വന്‍ ഗതാഗതക്കുരുക്കാണ്. രണ്ട് ട്രാഫിക് പൊലീസുകാരുടെ സേവനം അവര്‍ റോഡ് ക്രോസ് ചെയ്യിക്കുന്നതിലും മറ്റ് വാഹനങ്ങളെ കുന്നുംപുറം ഭാഗത്തേക്കും എം.ജി റോഡിലേക്കും കടത്തിവിടുന്നതിലും ഒതുങ്ങുന്നു. ഈ ഭാഗത്ത് കൂടുതല്‍ പൊലീസുകാരെ നിയമിച്ച് അനധികൃത വാഹന പാര്‍ക്കിങ് നടത്തുന്നവരെ പിടികൂടി തക്കതായ ശിക്ഷ നല്‍കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.