തിരുവനന്തപുരം: അടിസ്ഥാന സൗകര്യമില്ലെന്നുകണ്ട് അംഗീകാരം റദ്ദാക്കിയ വർക്കല എസ്.ആർ മെഡിക്കൽ കോളജിലെ വിദ്യാർഥികളെ മൂന്ന് സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്ക് മാറ്റാൻ കേന്ദ്ര ആരോഗ്യമന്ത്രാലത്തിെൻറ ഉത്തരവ്.
എസ്.ആർ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ 2016-17 ബാച്ചിലെ 100 വിദ്യാർഥികളെ, കാരക്കോണം സി.എസ്.െഎ, വയനാട് ഡി.എം.വിംസ്, തിരുവല്ല ബിലീവേഴ്സ് ചർച്ച് എന്നീ മെഡിക്കൽ കോളജുകളിലേക്കാണ് മാറ്റേണ്ടത്. കോളജിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാർഥികൾ ഹൈകോടതിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രിക്ക് പരാതിയും നൽകി.
വിവിധ ഘട്ടങ്ങളിലായി മെഡിക്കൽ കൗൺസിലും ആരോഗ്യ സർവകലാശാലയും നടത്തിയ പരിശോധനകളിൽ എസ്.ആർ മെഡിക്കൽ കോളജിൽ പഠന സൗകര്യമില്ലെന്ന് കണ്ടെത്തിയിരുന്നു. വിജിലൻസ് അന്വേഷണത്തിൽ കോളജിന് അംഗീകാരം ലഭിക്കാൻ വ്യാജരേഖ ചമച്ചതും കണ്ടെത്തി. മാനേജ്മെൻറിനെതിരെ ക്രിമിനൽ കേസെടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണത്തിനും വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു.
ഹൈകോടതി നിർദേശ പ്രകാരം മെഡിക്കൽ കൗൺസിൽ നിയോഗിച്ച വിദഗ്ധ സമിതിയും കോളജിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി വിദ്യാർഥികളെ മാറ്റാൻ ശിപാർശ നൽകിയിരുന്നു. ഇതുപ്രകാരമാണ് മെഡിക്കൽ കൗൺസിൽ ആരോഗ്യമന്ത്രാലത്തിന് ശിപാർശ നൽകിയത്.
നേരത്തേ ആരോഗ്യവകുപ്പ് സ്വാശ്രയ മെഡിക്കൽ മാനേജ്മെൻറുകളുടെ യോഗം വിളിക്കുകയും വിദ്യാർഥികളെ മാറ്റുന്നതിനുള്ള താൽപര്യം ക്ഷണിച്ചിരുന്നു. സമ്മതം അറിയിച്ച മൂന്ന് കോളജുകളിലേക്കാണ് വിദ്യാർഥികളെ മാറ്റുന്നത്. ഇതിെൻറ തുടർനടപടി ആരോഗ്യവകുപ്പാണ് സ്വീകരിക്കേണ്ടത്. ഒന്നര വർഷത്തിേലറെ നീണ്ട വിദ്യാർഥി സമരവും നിയമപോരാട്ടവുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിെൻറ ഉത്തരവോടെ ലക്ഷ്യം കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.