വർക്കല: ദക്ഷിണ റയിൽവേ ജനറൽ മാനേജർ വർക്കല സ്റ്റേഷൻ സന്ദർശിച്ചു. 179 കോടി ചെലവിടുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ പ്ലാൻ വിലയിരുത്താനാണ് സതേൺ റെയിൽവേ ജനറൽ മാനേജർ സാരംഗ് സിങ്ങും തിരുവനന്തപുരം ഡിവിഷനിലെ മുതിർന്ന ഉദ്യോഗസ്ഥര്യം വർക്കല സ്റ്റേഷൻ സന്ദർശിച്ചത്. പ്ലാനുകൾ വിശദമായി പരിശോധിച്ച് ബന്ധപ്പെട്ടവർക്ക് വിലയിരുത്തലുകളും നിർദേശങ്ങളും നൽകി. വർക്കല റെയിൽവേ സൂപ്രണ്ട് മാരായ ആർ.ജഗദീഷനും സ്റ്റേഷൻ മാനേജർ സി.പ്രസന്നകുമാറും ഉദ്യോഗസ്ഥരും ചേർന്ന് ജനറൽ മാനേജരെ സ്വീകരിച്ചു.
സ്റ്റേഷൻമാസ്റ്റർ ഓഫീസും മറ്റു പ്രധാനപ്പെട്ട സെക്ഷനുകളും പ്രവർത്തിക്കാൻ വേണ്ടിയുള്ള സംവിധാനങ്ങൾ നിലനിർത്തിക്കൊണ്ട് പഴയ കെട്ടിങ്ങളെല്ലാം പൊളിച്ചു നീക്കിയാവും പുതിയ കെട്ടിടത്തിന്റെ പണികൾ തുടങ്ങുന്നത്. പ്രധാനപ്പെട്ട ട്രയിനുകൾക്കെല്ലാം വർക്കലയിൽ സ്റ്റോപ്പ് അനുവദിക്കണം എന്നഭ്യർത്ഥിച്ചുകൊണ്ട് ബി.ജെ.പി നേതാക്കളായ അഡ്വ:അനിൽകുമാറും എഴുത്താവൂർ ചന്ദ്രനും നിവേദനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.