വർക്കല: കരുവന്നൂർ സഹകരണ ബാങ്ക് കൊള്ളയിൽ സി.പി.എമ്മിന് സർവകാല റെക്കോഡാണെന്നും ഇതുപോലൊരു അവസ്ഥ ഇതിനുമുമ്പ് കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. കോൺഗ്രസ് നേതാവും മുൻ വർക്കല നഗരസഭ ചെയർമാനുമായിരുന്ന അഡ്വ. കെ. സുദർശനന്റെ ചരമ വാർഷികദിനത്തിൽ അഡ്വ.കെ. സുദർശനൻ സാംസ്കാരിക സമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാംസ്കാരിക സമിതി ചെയർമാൻ ബി. ഷാലി അധ്യക്ഷതവഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് പി.എം. ബഷീർ, കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം. ഷെഫീർ, ഡി.സി.സി സെക്രട്ടറിമാരായ പി. വിജയൻ, കണ്ണൂർ യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.പി. ചന്ദ്രമോഹൻ, കെ. ഷിബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.എൻ. റോയ്, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ബി. ധനപാലൻ, എം.എം. താഹ, ബിന്നി നാവായിക്കുളം എന്നിവർ സംസാരിച്ചു.
വർക്കല മേഖലയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരായ പാറപ്പുറം ഹബീബുല്ല, കല്ലംകോണം ശശി, വേലപ്പൻ നായർ, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, എൻ.സി. സരസാംഗൻ, സുബൈദ, റഹ്മത്തുല്ല, നജ്മുന്നിസ, ഗോപാലക്കുറുപ്പ് എന്നിവരെ ആദരിച്ചു.
വിവിധ വിഷയങ്ങളിൽ പിഎച്ച്.ഡി നേടിയ എ.എസ്. അനീഷ്, എ. ഷാനിദ, എച്ച്. അദബിയ, ജെ.ബി. അഞ്ജു, ആർ. ശരത് ചന്ദ്രൻ എന്നിവർക്കും മികച്ച സിനിമാ സംവിധാനത്തിന് സംസ്ഥാന സർക്കാറിന്റെ സ്പെഷൽ ജൂറി പുരസ്കാരം നേടിയ രാരിഷ്, കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ് നേടിയ വത്സൻ നിരസിക്കും അഡ്വ.കെ. സുദർശനൻ പുരസ്കാരം സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.