വർക്കല: നടയറയിൽ വ്യാജ ചാരായം വാറ്റിയ സംഘം പിടിയിൽ. എട്ടംഗ സംഘത്തിലെ നാലുപേർ പിടിയിലായി. നാലുപേർ ഓടി രക്ഷപ്പെട്ടു. എട്ട് ലിറ്റർ വാറ്റുചാരായവും 190 ലിറ്റർ കോടയും പൊലീസ് പിടികൂടി. ഞായറാഴ്ച ഉച്ചയോടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വാറ്റുകേന്ദ്രം പൊലീസ് വളഞ്ഞ് റെയ്ഡ് നടത്തിയത്.
നാലുപേരെ പൊലീസ് പിടികൂടി. അഞ്ചുപേർ ഓടി രക്ഷപ്പെട്ടു. നടയറ മുട്ടപ്പലത്ത് മേലതിൽ വീട്ടിൽ നിസാർ (43), നടയറ കുന്നിൽ പുത്തൻവീട്ടിൽ സൈഫുദ്ദീൻ (42), തൃശൂർ ചേർപ്പ് പടിഞ്ഞാറുമുറിയിൽ ചാണിക്കൽ വീട്ടിൽ നാരായണൻ (63), കൊല്ലം ഇരവിപുരം വടക്കേവിള കാവൽപ്പുര സ്കൂളിനു സമീപം ഷിംല മൻസിലിൽ അബ്ദുൽ മുഹമ്മദ് ഷെയ്ക്ക് (71) എന്നിവരാണ് പിടിയിലായത്.
നടയറ സ്വദേശികളായ അഡ്വ. നൗഷാദ്, കണ്ടെയ്നർ നിസാർ, മുഹ്സിൻ നടയറ, ഐസീ എന്ന ഷമീർ എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. ചാരായവും കോടയും കൂടാതെ വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. പിടിയിലായവരെ വർക്കല കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.