വർക്കല: വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച മുൻ ഭർത്താവ് അറസ്റ്റിൽ. ചെമ്മരുതി പനയറ കുംഭക്കാട് ജി.ജി വിലാസത്തിൽ പൊടിയൻ എന്ന ഷൈൻ (36) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മാർച്ച് 12നാണ് ആക്രമണം നടന്നത്. പനയറ സ്വദേശിനി രജിതയും ഷൈനും ഒമ്പത് വർഷം മുൻപ് വിവാഹമോചിതരായിരുന്നു.
ഇവരുടെ 15 വയസ്സുകാരനായ മകൻ രണ്ടുപേരുടെയും വീട്ടിൽ ഇടവിട്ട സമയങ്ങളിൽ താമസിച്ചുവരികയാണ്. ഓട്ടോ ഡ്രൈവറായ ഷൈൻ മദ്യപിച്ച് രണ്ടാം ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. വഴക്ക് കാരണം പഠിക്കാൻ കഴിയാത്തതിനാൽ മകൻ പിതാവിന്റെ വീട്ടിൽനിന്ന് അമ്മയുടെ വീട്ടിലെത്തി.
ഇതോടെ ഇനി മുതൽ മകൻ വീട്ടിൽ വരില്ലെന്ന് കരുതിയ ഷൈൻ മദ്യപിച്ചെത്തി രജിതയുടെ വീട്ടിൽ അതിക്രമിച്ചുകയറുകയും രജിതയെ മർദ്ദിക്കുകയുമായിരുന്നു. ഒളിവിലായിരുന്ന ഷൈനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.