വർക്കല: മാല പിടിച്ചുപറി കേസിലെ പ്രതി അറസ്റ്റിൽ. കൊല്ലം അയത്തിൽ വയലിൽ പുത്തൻവീട്ടിൽ റിയാമ എന്ന റിയാദ് (37) ആണ് പിടിയിലായത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവർഷം മുത്താന കെ.പി.എം.സി ജങ്ഷനിൽ കട നടത്തുന്ന പ്രസന്നകുമാരിയുടെ മാല പൊട്ടിച്ച കേസിെൻറ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഈ കേസിലെ മറ്റ് രണ്ട് പ്രതികളായ താരിഷിനെയും സത്യനെയും പിടികൂടിയിരുന്നെങ്കിലും മുഖ്യപ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇതുകൂടാതെ മറ്റൊരു മോഷണക്കേസിലേക്കും അയിരൂർ പൊലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മാല പൊട്ടിക്കൽ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ റിയാദ്. കച്ചവടസ്ഥാപനങ്ങളിലും ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളെയും വഴിയാത്രക്കാരായ പ്രായമായ സ്ത്രീകളെയും ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്ന സ്ത്രീകളെയുമാണ് ഇയാൾ അധികവും ലക്ഷ്യംവെക്കുന്നത്.
മാല പിടിച്ചുപറിച്ച ശേഷം മറ്റ് സംസ്ഥാനങ്ങളിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. റൂറൽ ജില്ലാ പൊലീസ് മേധാവി ബി. അശോകന് ലഭിച്ച രഹസ്യവിവരത്തെതുടർന്നാണ് ഇയാൾ പിടിയിലായത്.
അയിരൂർ പൊലീസ് ഇൻസ്പെക്ടർ വി.എസ്. പ്രശാന്ത്, കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഐ. ഫറോസ്, അയിരൂർ സബ് ഇൻസസ്പെക്ടർ ആർ. സജീവ്, പ്രത്യേക അന്വേഷണസംഘത്തിലെ സബ് ഇൻസ്പെക്ടർ ഫിറോസ്ഖാൻ, എ.എസ്.ഐമാരായ ബി. ദിലീപ്, ആർ. ബിജുകുമാർ,ആർ. രാജീവ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.