വർക്കല: കോവിഡ് ബാധിച്ച് മരിച്ച സഹപ്രവർത്തകക്ക് വർക്കല താലൂക്കാശുപത്രി ജീവനക്കാർ കണ്ണീരോടെ വിട നൽകി. വർക്കല താലൂക്കാശുപത്രിയിലെ നഴ്സിങ് ഓഫിസറായിരുന്ന പുത്തൻചന്ത വില്വമംഗലം വീട്ടിൽ സരിതയാണ് (45) കഴിഞ്ഞ ദിവസം മരിച്ചത്.
കല്ലറ സി.എഫ്.എൽ.ടി.സിയിലെ കോവിഡ് ഡ്യൂട്ടിക്കിടെയാണ് ഇവർക്ക് കോവിഡ് പിടിപെട്ടത്. പത്തു ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് തിങ്കളാഴ്ച മടങ്ങിയെത്തി ആന്റിജൻ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് മരണപ്പെട്ടത്.വർക്കല താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബുധനാഴ്ച രാവിലെ ഗൾഫിൽ നിന്നെത്തിയ ഭർത്താവ് യേശുമണി ഏറ്റുവാങ്ങി. എട്ടോടെ ആശുപത്രി വളപ്പിൽ സഹപ്രവർത്തകർക്ക് അന്ത്യോപചാരം അർപ്പിക്കാനായി അൽപസമയം സൗകര്യമൊരുക്കി.
മൃതദേഹത്തിൽ അഡ്വ.വി.ജോയി എം.എൽ.എ, നഗരസഭ ചെയർമാൻ കെ.എം. ലാജി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിതിൻനായർ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജോസ് ഡിക്രൂസ്, ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് മൃതദേഹം വിലാപയാത്രയായി പുത്തൻചന്തയിലെ വീട്ടിലെത്തിച്ചു. പതിനഞ്ച് മിനിറ്റ് നേരം അവിടെയും അടുത്ത ബന്ധുക്കൾക്ക് അന്ത്യോപചാരം അർപ്പിക്കാനുള്ള സൗകര്യമൊരുക്കി. ഒമ്പതോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.