വർക്കല: സമൂഹത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിച്ച വയോജനങ്ങളെ സംരക്ഷിക്കേണ്ടത് സർക്കാറിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്നും കേരളം ഈ രംഗത്ത് മാതൃക പ്രവർത്തനം നടത്തുന്നുണ്ടെന്നും മന്ത്രി ജെ. ചിഞ്ചുറാണി. സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംസ്ഥാന നേതൃ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
പ്രസിഡൻറ് എൻ. അനന്ത കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കുരീപ്പുഴ ശ്രീകുമാർ, മുല്ലക്കര രത്നാകരൻ, വി.പി. ഉണ്ണിക്കൃഷ്ണൻ, കെ.എം. ലാജി, എസ്. ഹനീഫാ റാവുത്തർ, കെ.എൻ.കെ. നമ്പൂതിരി, വി. മണിലാൽ, വി. രഞ്ജിത്, ജി. സുരേന്ദ്രൻ പിള്ള, പി. ചന്ദ്രസേനൻ, പി. വിജയമ്മ, മുത്താന സുധാകരൻ, കെ. പ്രഭാകരൻ, ദേവകി എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി കൈറ്റ്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ കെ. അൻവർ സാദത്ത്, കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി. ചന്ദ്രമോഹൻ, ജില്ല വയോജന വകുപ്പു ഓഫിസർ എം. ഷൈനിമോൾ എന്നിവർ ക്ലാസെടുത്തു. ചെറുന്നിയൂർ ബാബു, മുത്താന നാസർ എന്നിവരുടെ നേതൃത്വത്തിൽ കലാ സാംസ്കാരിക പരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.