വർക്കല: വീട്ടുവളപ്പിൽ കെട്ടിയിരുന്ന ആടുകളെ മോഷ്ടിച്ച് വിറ്റവർ അറസ്റ്റിലായി. വർക്കല മുണ്ടയിൽ തോപ്പുവിള നഴ്സറിക്കു സമീപം പുത്തൻവിള വീട്ടിൽ ബിജു (47), വർക്കല വാച്ചർമുക്ക് നിഷാ ഭവനിൽ മണികണ്ഠൻ എന്ന നിജു (31) എന്നിവരാണ് പിടിയിലായത്.
ചെമ്മരുതി കോവൂർ പാലോട്ട് വാതുക്കൽ മേലതിൽ വീട്ടിൽ അജിതയുടെ വീട്ടുവളപ്പിൽ നിന്നാണ് ജമ്നാപ്യാരി, മലബാറി ഇനങ്ങളിൽപെട്ട ആടുകളെ മോഷ്ടിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. 2012ൽ വർക്കലയിൽ പെൺകുട്ടിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസുൾപ്പെടെ വർക്കല പൊലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഈ കേസിലെ ഒന്നാം പ്രതി ബിജു.
വർക്കല ഡിവൈ.എസ്.പി ബാബുക്കുട്ടെൻറ നേതൃത്വത്തിൽ അയിരൂർ പൊലീസ് ഇൻസ്പെക്ടർ ശ്രീജേഷ്.വി.കെ. എസ്.ഐ. സജീവ്.ആർ, പൊലീസുകാരായ ജയ് മുരുകൻ, സജീവ്, തുളസി, അജിൽ, ജീഷാദ്, ഹോം ഗാർഡ് അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.