representational image

ഗുരുവായൂർ-ചെന്നൈ എക്സ്​പ്രസ് ഇനി വർക്കലയിൽ നിർത്തും

വ​ർ​ക്ക​ല: ഗു​രു​വാ​യൂ​ർ-​ചെ​ന്നൈ എ​ക്സ്​​പ്ര​സ് (16128) ഇ​നി​മു​ത​ൽ വ​ർ​ക്ക​ല​യി​ൽ നി​ർ​ത്തും. ജൂ​ൺ 28 മു​ത​ൽ താ​ൽ​ക്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ സ്റ്റേ​ഷ​നി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​താ​യി റെ​യി​ൽ​വേ ബോ​ർ​ഡ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചെ​ന്നൈ​യി​ൽ​നി​ന്ന്​ ഗു​രു​വാ​യൂ​രി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ വ​ർ​ക്ക​ല സ്റ്റേ​ഷ​നി​ൽ സ്റ്റോ​പ്പ് നി​ല​വി​ലു​ണ്ടെ​ങ്കി​ലും തി​രി​കെ​യു​ള്ള യാ​ത്ര​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. രാ​വി​ലെ 4.05നാ​ണ് ട്രെ​യി​ൻ സ്റ്റേ​ഷ​നി​ൽ എ​ത്ത​ന്ന​ത്.

സ്റ്റോ​പ്പ് പു​നഃ​സ്ഥാ​പി​ച്ച​തി​ൽ റെ​യി​ൽ​വേ മ​ന്ത്രി, വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ, അ​ടൂ​ർ പ്ര​കാ​ശ് എം.​പി എ​ന്നി​വ​ർ​ക്കും റെ​യി​ൽ​വേ ബോ​ർ​ഡി​നും വ​ർ​ക്ക​ല ശി​വ​ഗി​രി റെ​യി​ൽ​വേ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സി. ​പ്ര​സ​ന്ന​കു​മാ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. മം​ഗ​ലാ​പു​രം എ​ക്സ്​​പ്ര​സി​ന്റെ​യും തി​രി​ച്ചു​വ​രു​മ്പോ​ഴു​ള്ള സ്റ്റോ​പ്പ് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന്​ അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Guruvayur-Chennai Express will now stop at Varkala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.