വർക്കല: കണ്ടെയ്ൻമെൻറ് സോണിലെ പരിശോധനക്കിടെ നഗരസഭാ ജീവനക്കാർക്ക് മർദനം. വർക്കല നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ്, ഡ്രൈവർ അരുൺ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.
കണ്ടെയ്ൻമെൻറ് സോണായ കണ്വാശ്രമം പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കണ്വാശ്രമം മാലിന്യ സംസ്കരണ പ്ലാൻറിലേക്ക് പോകുന്ന വഴിയിൽ സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും നിന്ന ഇരുപതോളം പേരടങ്ങുന്ന സംഘത്തോട് പ്രോട്ടോകോൾ പാലിക്കുന്നതിന് നിർദേശിക്കുന്നതിനിടെയാണ് മർദിച്ചതെന്ന് നഗരസഭാ അധികൃതർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. നഗരസഭയുടെ വാഹനത്തിെൻറ മുൻ ഗ്ലാസ് തകർക്കുകയും ചെയ്തു.
കണ്വാശ്രമം സ്വദേശികളായ സഹദ്, നൗഫൽ, ഷമീർ എന്നിവരെ കൂടാതെ, കണ്ടാലറിയാവുന്ന പതിനഞ്ചോളം പേർക്കെതിരെയും പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.