വർക്കല: കർക്കടക വാവുബലിയോടനുബന്ധിച്ച് ഞായറാഴ്ച രാത്രിയോടെതന്നെ നഗരത്തിൽനിന്നും പാപനാശത്തേക്കുള്ള എല്ലാറോഡുകളും ഭക്തജനങ്ങളുടെയും അവരെയും കൊണ്ടുവന്ന വാഹനങ്ങളുടെയും തിരക്കിലമർന്നു. ഞായറാഴ്ച പൊതുവെ ആൾത്തിരക്ക് കുറഞ്ഞ വർക്കല ടൗണും പരിസരങ്ങളും പാപനാശത്തേക്കുള്ള റോഡുകളും രാത്രിയൊടെ തിരക്കിലായി.
ദേവസ്വം അധികൃതരുടെ ലൈസൻസ് നേടിയ നൂറിലധികം പുരോഹിതരുടെ നേതൃത്വത്തിലാണ് ബലിതർപ്പണകർമങ്ങൾ നടക്കുന്നത്. ബലിതർപ്പണത്തിനെത്തുന്നവരുടെ സുരക്ഷക്കും ഗതാഗത നിയന്ത്രണത്തിനുമായി വര്‍ക്കല ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ആയിരത്തോളം പൊലീസുകാർ രംഗത്തുണ്ട്.
നഗരത്തിലെ പ്രധാന റോഡുകളിലും പാപനാശത്തേക്കുള്ള ഇടറോഡുകളിലും പ്രധാന പോയന്റുകളിലെല്ലാം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ പൊലീസ്, എക്സൈസ്, ഫയർഫോഴ്സ് എന്നിവയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് യൂനിറ്റുകളും ഭക്തജനങ്ങളെ സഹായിക്കാനായി രംഗത്തുണ്ട്. പാപനാശത്തും ചക്രതീര്ഥക്കുളത്തിലുമായി 35 ലൈഫ്ഗാര്‍ഡുകളും ഭക്തജനങ്ങളുടെ സുരക്ഷക്കായി കർമനിരതരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.