വർക്കല: ബലി തർപ്പണത്തിനെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയും ഗതാഗത നിയന്ത്രണത്തിനുമായി ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്. വിവിധ ഭാഗങ്ങളിൽനിന്നും വർക്കലയിലേക്ക് നൂറോളം കെ.എസ്.ആർ.ടി. സി ബസുകൾ സർവിസ് നടത്തും. 20 ലൈഫ് ഗാർഡുകളാണ് സുരക്ഷക്കായി നിലവിലുള്ളത്. കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ 15 പേരെ താൽക്കാലികമായി നിയമിച്ച് 35 പേരുടെ സേവനം ഉറപ്പു വരുത്തിയിട്ടുണ്ട്.
വർക്കല നഗരസഭ തലത്തിലും ബലിതർപ്പണം സുഗമമാക്കാനായി സജ്ജീകരണം പൂർത്തീകരിച്ചിട്ടുണ്ട്. റോഡുകളുടെ ഇരുവശവും കാട് വൃത്തിയാക്കി ശുചീകരണവും ഓടകളിൽ മണ്ണ് നീക്കം ചെയ്ത് വൃത്തിയാക്കിയിട്ടുണ്ട്. ഹരിതകർമസേന, എൻ.എസ്.എസ്, എസ്.പി.സി വളൻറിയർമാരായി 170 പേരെ നിയോഗിച്ചിട്ടുണ്ട്.
ക്ഷേത്രക്കുളത്തിന് സമീപമായി 30 താൽക്കാലിക ശൗചാലയങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പാപനാശം, ഹെലിപാഡ്, മൈതാനം, ക്ഷേത്രം റോഡ് തുടങ്ങിയ പ്രധാന റോഡുകളിലെ തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. ജലഅതോറിറ്റി വഴി കുടിവെള്ള വിതരണത്തിന് 12 ടാങ്കുകൾ നഗരസഭ സജ്ജമാക്കിയിട്ടുണ്ട്. 11 ഇടങ്ങളിലായി വാഹന പാർക്കിങ്ങിന് ഇടം ഒരുക്കിയിട്ടുണ്ട്. വാവുബലിക്കായി ശിവഗിരിയിലും വിപുലമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
17ന് പുലര്‍ച്ച ആറു മുതൽ കര്‍മങ്ങള്‍ ആരംഭിക്കും. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി അനവധി പേര് എത്തിച്ചേരും. മഹാഗുരുപൂജ ഉള്‍പ്പെടെ ശിവഗിരി മഠത്തിലെ എല്ലാവഴിപാടുകളും ക്ലേശം കൂടാതെ നിര്‍വഹിക്കാനുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കും.
വർക്കല: പാപനാശം തീരത്ത് ബലിതർപ്പണത്തിനുള്ള ഒരുക്കം പൂർത്തിയായതായി വി. ജോയി എം.എൽ.എ അറിയിച്ചു. സർക്കാർ തലത്തിൽ ദേവസം ബോർഡ്, വർക്കല നഗരസഭ, വാട്ടർ അതോറിറ്റി, കെ.എസ്.ഇ. ബി, പൊലീസ്, ഫയർഫോഴ്സ് എന്നിവ ഉൾപ്പെടെ വിവിധ ഡിപ്പാർട്മെന്റുകൾ ഏകോപിതമായി ഒരുക്കം പൂർത്തിയാക്കിയതായും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.