നഗരസഭ ജീവനക്കാർക്ക് മർദനം: മുഖ്യപ്രതി പിടിയിൽ

വർക്കല: നഗരസഭ ജീവനക്കാരെ മർദിച്ച് കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയും പിടിയിലായി. ശ്രീനിവാസപുരം മന്നാനിയ ലക്ഷംവീട്ടിൽ സജാദ് മൻസിലിൽ സഹദാണ്​ (29) പിടിയിലായത്.

കഴിഞ്ഞ 17ന് വൈകുന്നേരം നാലരയോടെ കണ്വാശ്രമം മന്നാനിയ കോളജിന് സമീപത്ത് കോവിഡ് പ്രോട്ടോകോൾ പരിശോധിക്കാനെത്തിയ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ്, ഡ്രൈവർ അരുൺ എന്നിവർക്കാണ് മർദനമേറ്റത്. കേസിലെ മറ്റ് പ്രധാന പ്രതികളെ നേരത്തേ അറസ്​റ്റ് ചെയ്തിരുന്നു.

വർക്കല സി. ഐ ദ്വിജേഷ്, എസ്.ഐമാരായ സേതുനാഥ്‌, ഷംസുദ്ദീൻ കുഞ്ഞ്, എ.എസ്.ഐ നവാസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അറസ്​റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Tags:    
News Summary - Municipal employees were attacked: Main accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.