വർക്കല: വർക്കല നിയോജകമണ്ഡലത്തിൽ മുസ്ലിം ലീഗ് ഒറ്റക്ക് മത്സരിക്കും. യു.ഡി.എഫിൽ കോൺഗ്രസിെൻറ വല്യേട്ടൻ മനോഭാവവും അവഗണനയും മൂലമാണ് ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്നും സംസ്ഥാന കൗൺസിലംഗം എ. ദാവൂദ്, നിയോജകമണ്ഡലം പ്രസിഡൻറ് കെ.എൽ. ഷാജഹാൻ എന്നിവർ അറിയിച്ചു.
മേഖലയിൽ മൊത്തം 16 സീറ്റുകളിലാണ് ലീഗ് സ്വന്തം സ്ഥാനാർഥികളെ മത്സരിപ്പിക്കുക. നഗരസഭയിൽ എട്ട് വാർഡുകളിൽ സ്ഥാനാർഥികളുണ്ട്. വാർഡ് രണ്ടിൽ ആർ.വിജു, ഒമ്പതിൽ ചെല്ലപ്പൻ,16ൽ ഷാന, 20ൽ നൈസാം ദാവൂദ്, 21ൽ ഹസീന, 22ൽ സിക്കന്തർ, 23ൽ യാക്കൂബ്, 24 ൽ വർക്കല ഹംസ.
വെട്ടൂർ ഗ്രാമപഞ്ചായത്തിൽ വാർഡ് രണ്ടിൽ അഡ്വ. ജവാദ്,12ൽ ഷാജി യൂസുഫ്,14ൽ സഫീന ഷാഹുദ്ദീൻ. ഇടവ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒമ്പതിൽ ഓടയം ബഷീർ സ്ഥാനാഥിയാവും. നാവായിക്കുളം വാർഡ് ഏഴിൽ അജി.എ,11ൽ അബ്ദുൽ ജവാദ് എന്നിവരും നാവായിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ സുഭാഷ് ചന്ദ്രബോസും മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.