വർക്കല: വീടെന്ന സ്വപ്നം സഫലമായതിെൻറ സന്തോഷത്തിലാണ് ഞെക്കാട് പ്ലാവിളവീട്ടിൽ 62കാരിയായ ഉഷ. മൺകട്ടകൊണ്ട് കെട്ടിയ വീട്ടിലായിരുന്നു ഉഷയും 82 കാരിയായ അമ്മയും താമസിച്ചിരുന്നത്. കോരിച്ചൊരിഞ്ഞ മഴയിൽ വീട് തകർന്ന് ഭാഗ്യംകൊണ്ടാണ് അമ്മയും മകളും അപകടം കൂടാതെ രക്ഷപ്പെട്ടത്.
സുരക്ഷിതമായി അന്തിയുറങ്ങാൻ ഒരുവീട് അന്നുമുതൽ രണ്ടുപേരുടെയും വലിയൊരാഗ്രഹമായിരുന്നു. അതാണിപ്പോൾ യാഥാർഥ്യമായത്. സംസ്ഥാന സഹകരണവകുപ്പിെൻറ കെയർഹോം പദ്ധതിയിൽ ഉൾപ്പെടുത്തി ചെമ്മരുതി സർവിസ് സഹകരണ ബാങ്കാണ് ഉഷക്ക് വീട് നിർമിച്ചുനൽകിയത്.
അഡ്വ. വി. ജോയി എം.എൽ.എ താക്കോൽദാനം നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് ടി. രാധാകൃഷ്ണൻ, സെക്രട്ടറി ബി. ബൈജു എന്നിവരും സംബന്ധിച്ചു. കോവൂർ ചരുവിളവീട്ടിൽ മനോജിന് നേരേത്ത ബാങ്ക് ഈ പദ്ധതിയിൽ ഒരുവീട് നിർമിച്ചുനൽകിയിരുന്നു.
പനയറ വാഴവിളയിൽ മുരളിക്കാണ് മൂന്നാമത്തെ വീട് നൽകുന്നത്. അതിെൻറ പണി അവസാനഘട്ടത്തിലാണെന്ന് ബാങ്ക് പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.