വർക്കല: ദലിത് പീഡനങ്ങളെ ചെറുക്കാൻ സംഘടിത ശക്തിയാകണമെന്ന് കേരള പുലയർ മഹാസഭാ ചെറുന്നിയൂർ സമ്മേളനം. ഭരണഘടനയെ ദുർബലപ്പെടുത്തിയാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സാമ്പത്തിയ സംവരണത്തെ പ്രതിഷ്ഠിക്കുന്നതെന്നും ഇതിലൂടെ ദലിത് പിന്നാക്ക വിഭാഗങ്ങളെ വഞ്ചിക്കുകയാണെന്നും സമ്മേളനം കുറ്റപ്പെടുത്തി.
മുൻജില്ല പ്രസിഡൻറ് വെട്ടൂർ പത്മാലയൻ ഉദ്ഘാടനം ചെയ്തു. വർക്കല യൂനിയൻ പ്രസിഡൻറ് ആർ. സുമൃതൻ അധ്യക്ഷത വഹിച്ചു.
ചിറയിൻകീഴ് യൂനിയൻ സെക്രട്ടറി ടി.എസ്. ബിജു, പി. ശരത് എന്നിവർ സംസാരിച്ചു.
ചെറുന്നിയൂർ ശാഖാ ഭാരവാഹികളായി ലതിക.വി (പ്രസി.), സുരുചി.ബി (വൈസ് പ്രസി.), ഡി. അരുൺകുമാർ (സെക്ര.), രമേശൻ(ജോ.സെക്ര.), ഷൈല.വി (ട്രഷ.) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.