സ്വകാര്യ ബസ്സുടമ തൂങ്ങിമരിച്ച നിലയിൽ

വർക്കല: സ്വകാര്യ ബസ്സുടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ മേഖലയിൽ സർവിസ് നടത്തിയിരുന്ന എം.ഇ.എസ് ബസിന്‍റെ ഉടമ ആലംകോട് സ്വദേശി നൂറുദ്ദീൻ (60) ആണ് മരിച്ചത്.

തിങ്കളാഴ്ച പുലർച്ചെയാണ് പാലാംകോണം വൃദ്ധസദനത്തിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കടയ്ക്കാവൂർ പൊലീസ് കേസെടുത്തു. ഇൻക്വസ്റ്റ് നടത്തിയശേഷം മൃതശരീരം ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പരിശോധനയ്ക്കായി അയച്ചു.

വളരെ നാളായി പ്രമേഹത്തെ തുടർന്ന് കാഴ്ചശക്തി കുറഞ്ഞുവരുന്നത് മൂലം ഇദ്ദേഹം ദുഃഖിതനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - private bus owner found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.