വർക്കല: 90ാമത് ശിവഗിരി തീർഥാടനം 30, 31, ജനുവരി ഒന്ന് തീയതികളിൽ നടക്കും. 30ന് രാവിലെ 9.30ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷതവഹിക്കും. കേന്ദ്രമന്ത്രി വി. മുരളീധരൻ മുഖ്യാതിഥിയാകും.
11ന് വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ആർ. ബിന്ദു അധ്യക്ഷതവഹിക്കും. കെ. ജയകുമാർ മുഖ്യപ്രഭാഷണം നിർവഹിക്കും. ഉച്ചക്ക് ഒന്നിന് ശുചിത്വം, ആരോഗ്യം, പരിസ്ഥിതി സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് ഈശ്വരഭക്തി ബ്രഹ്മവിദ്യാലയ കനക ജൂബിലി സമാപന സമ്മേളനം മഹാരാഷ്ട്ര കോലാപ്പൂർ സിദ്ധഗിരി മഠം അധ്യക്ഷൻ സ്വാമി അദൃശ് കഡ്സിദ്ധേശ്വർ ഉദ്ഘാടനം ചെയ്യും.
സ്വാമി സച്ചിദാനന്ദ അധ്യക്ഷതവഹിക്കും. രാത്രി ഏഴിന് കലാസാംസ്കാരിക സമ്മേളനവും കലാപരിപാടികളും ഗായിക കെ.എസ്. ചിത്ര ഉദ്ഘാടനം ചെയ്യും. സംവിധായകൻ വിനയൻ അധ്യക്ഷതവഹിക്കും. സമ്മേളനത്തിൽ 19ാം നൂറ്റാണ്ട് സിനിമയുടെ പിന്നണി പ്രവർത്തകരെ ആദരിക്കും.
31ന് പുലർച്ച 4.30ന് തീർഥാടക ഘോഷയാത്ര നടക്കും. അലങ്കരിച്ച ഗുരു റിക്ഷയുമായുള്ള ഘോഷയാത്ര സമാധി മണ്ഡപത്തിൽനിന്ന് പുറപ്പെട്ട് ശിവഗിരി പ്രാന്തങ്ങളിലൂടെ സഞ്ചരിച്ച് നഗരം ചുറ്റി മടങ്ങിയെത്തും. തുടർന്ന് 10ന് തീർഥാടക സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സ്വാമി സച്ചിദാനന്ദ അധ്യക്ഷതവഹിക്കും. മന്ത്രി വി.എൻ. വാസവൻ, വെള്ളാപ്പള്ളി നടേശൻ, എം.എ. യൂസഫലി എന്നിവർ മുഖ്യാതിഥികളാകും. ഉച്ചക്ക് 12ന് സംഘടനാ സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷതവഹിക്കും.
വൈകീട്ട് മൂന്നിന് കൃഷി കൈത്തൊഴിൽ സമ്മേളനം കേന്ദ്രമന്ത്രി ശോഭ കരന്തലേജ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. പ്രസാദ് അധ്യക്ഷതവഹിക്കും. വൈകീട്ട് അഞ്ചിന് വ്യവസായ, ടൂറിസം സമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷതവഹിക്കും. രാത്രി 12ന് സമാധി മണ്ഡപത്തിൽ പുതുവത്സര പൂജയും സമൂഹ പ്രാർഥനയും നടക്കും.
ജനുവരി ഒന്നിന് സമാധി മണ്ഡപത്തിലെ ഗുരു പ്രതിമ പ്രതിഷ്ഠാ ദിനം. രാവിലെ എട്ടിന് പുഷ്പകലശാഭിഷേകം. 10ന് ശിവഗിരി തീർഥാടന നവതി സമാപന സമ്മേളനം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷതവഹിക്കും. ഉച്ചക്ക് 12ന് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആഗോള സംഗമം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് എം.എൻ. സോമൻ അധ്യക്ഷതവഹിക്കും. ഉച്ചക്ക് 2.30ന് സാഹിത്യസമ്മേളനം ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ അധ്യക്ഷതവഹിക്കും. വൈകീട്ട് 4.30ന് സമാപന സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.