വർക്കല: ശ്രീനാരായണീയർ ദൈവദശകം ആഴത്തിൽ പഠിക്കണമെന്ന് മുസ്തഫ മൗലവി. 89ാമത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് നടന്നുവരുന്ന ആധ്യാത്മിക സത്സംഗ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവദശകം ശ്രീനാരായണീയർ ഹൃദ്യസ്ഥമാക്കിയിട്ടുണ്ടെങ്കിലും അതിെൻറ ആശയ സമ്പുഷ്ടത ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ദൈവദശകം പ്രാർഥനയുടെ ആഴവും പരപ്പും അതിവിശാലമാണ്. ഗുരുദേവകൃതികൾ എല്ലാം കൂടി ആറ്റിക്കുറുക്കി എടുത്താൽ അതായിരിക്കും ദൈവദശകം. താൻ പതിനാറ് വർഷത്തോളം ഖുർആൻ പഠിച്ചു. പഠനത്തിെൻറ പൂർണതക്കായി ഗുരു നിത്യചൈതന്യയതിയോട് ഉപദേശം തേടിയപ്പോൾ ഖുർആൻ ശ്രദ്ധിച്ച് പഠിക്കാനാണ് അദ്ദേഹം നിർദേശിച്ചതെന്നും മുസ്തഫ മൗലവി പറഞ്ഞു.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ, സ്വാമി സത്യാനന്ദ സരസ്വതി, സ്വാമി ഗുരുപ്രകാശം, സ്വാമി ധർമാനന്ദ, എസ്. ഷാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.