വര്‍ക്കല: ക്രിസ്മസ് ആഘോഷത്തിനിടെ വർക്കല എസ്.എൻ കോളജിൽ കാര്‍ നിയന്ത്രണം തെറ്റി അപകടം. കോളജിലെ വിദ്യാര്‍ഥിനിക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു. രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനി കരുണ (19), ഓട്ടോ ഡ്രൈവര്‍ മണമ്പൂര്‍ പെരുംകുളം മംഗലത്ത് വീട്ടില്‍ മോഹനന്‍നായര്‍ (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മോഹനന്‍നായരുടെ ഇടതുകാലിന് മുറിവേറ്റു. വിദ്യാര്‍ഥിനിക്ക് ചെറിയ പരിക്കുണ്ട്. ഇരുവരെയും പുത്തന്‍ചന്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ പത്തേകാലോടെ കോളജിന് മുന്നിലെ റോഡിലാണ് കാർ നിയന്ത്രണം വിട്ടതും അപകടമുണ്ടായതും. വ്യാഴാഴ്ച രാവിലെ 10.20ന് കോളജിന് മുന്നിലെ റോഡിലായിരുന്നു അപകടം.കോളജില്‍ ക്രിസ്മസ് ആഘോഷത്തിെൻറ ഭാഗമായാണ് വാഹനങ്ങളില്‍ വിദ്യാര്‍ഥികള്‍ കോളജിന് സമീപമെത്തിയത്. ഗുരുകുലം ഭാഗത്തുനിന്ന് നടയറ ഭാഗത്തേക്ക് അമിതവേഗത്തില്‍ പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിരുന്ന ഓട്ടോറിക്ഷയുടെ പിന്നിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ മുന്നോട്ടുനീങ്ങിയ ഓട്ടോ സമീപമുണ്ടായിരുന്ന സ്കൂട്ടറിലിച്ചു. സ്കൂട്ടര്‍ തട്ടി നിലത്തുവീണാണ് റോഡരികില്‍ നിന്ന വിദ്യാര്‍ഥിനിക്ക് പരിക്കേറ്റത്. കാറോടിച്ച അഭിജിത്തിനെതിരെ കേസെടുത്തു. കാറിെൻറ മുന്‍വശവും ഓട്ടോയുടെ പിന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. വര്‍ക്കല പൊലീസും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.