വർക്കല: പ്രണയത്തിൽനിന്ന് പിന്മാറാൻ വിസമ്മതിച്ച കാമുകനെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് മർദിച്ച് വഴിയിൽ ഉപേക്ഷിച്ച സംഭവത്തിലെ പ്രതി ലക്ഷ്മിപ്രിയയും പുതിയ കാമുകനും സഞ്ചരിച്ച കാർ യാത്രക്കിടയിൽ അപകടത്തിൽപ്പെട്ടതായി പൊലീസ് അറിയിച്ചു. എറണാകുളം തമ്മനത്തുവെച്ചാണ് കാർ അപകടത്തിൽപെട്ടത്. പാതയോരത്തെ വൈദ്യുതി പോസ്റ്റിൽ കാർ ഇടിച്ചുകയറിയ നിലയിലായിരുന്നു. ഇവർക്ക് പരിക്കില്ലെന്നും കാർ ഉപേക്ഷിച്ചു കടന്നെന്നും അയിരൂർ പൊലീസ് പറഞ്ഞു.
പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. പാലാരിവട്ടം സ്റ്റേഷനിൽനിന്ന് റിക്കവറി വാഹനം ഉപയോഗിച്ച് അടുത്ത ദിവസംതന്നെ കാർ അയിരൂർ സ്റ്റേഷനിൽ എത്തിക്കുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.