വർക്കല: മൈതാനം ടൗണിൽ മൊബൈൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘത്തിലെ രണ്ടുപേർ പിടിയിൽ. വർക്കല രാമന്തളി കനാൽ പുറമ്പോക്കിൽ വിഷ്ണു (28), സബീന മൻസിലിൽ അബു എന്ന അബൂബക്കർ (20) എന്നിവരാണ് അറസ്റ്റിലായത്. 10 മൊബൈൽ ഫോണുകളും നിരവധി മെമ്മറി കാർഡുകളും ടാബും പണവും കവർന്നു. വിഷ്ണു മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ്. കടകൾ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാരയും പൊലീസ് കണ്ടെടുത്തു.
തിരുവനന്തപുരം റൂറൽ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വർക്കല ഡിവൈ.എസ്.പി പി. നിയാസിന്റെ നിർദേശാനുസരണം വർക്കല എസ്.എച്ച്.ഒ എസ്. സനോജ്, സബ് ഇൻസ്പെക്ടർമാരായ രാഹുൽ പി.ആർ, അബ്ദുൽ ഹക്കീം, പ്രൊബേഷൻ എസ്.ഐ മനോജ് സി, എ.എസ്.ഐമാരായ ഷാനവാസ്, ബിജുകുമാർ, എസ്.സി.പി.ഒമാരായ വിജു, ഷിജു, ഷൈജു, സി.പി.ഒമാരായ സുധീർ, ഫറൂഖ്, സാംജിത്ത്, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.