വർക്കല: സിംഗപ്പൂരിലേക്ക് വിസ വാഗ്ദാനം ചെയ്ത് നാലുലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികള്‍ അറസ്റ്റില്‍. റാന്നി കൊല്ലംമുള വെച്ചൂച്ചിറ ദേശത്ത് കോലശ്ശേരി വീട്ടില്‍ നിന്നും തിരുവല്ല വില്ലേജില്‍ തിരുവല്ല സി.എസ്.സി ജങ്ഷനില്‍ കിഴക്കേകോവൂര്‍ വീട്ടില്‍ രാജി (35), പത്തനംതിട്ട മല്ലപ്പള്ളി കോട്ടങ്ങല്‍ ചുങ്കപ്പാറ തൊടുകയിൽ സുമേഷ് 33), മല്ലപ്പള്ളി കോട്ടങ്ങല്‍ ചുങ്കപ്പാറ തൊടുകയില്‍ വീട്ടില്‍ ശ്രീധരന് (59) എന്നിവരാണ് അറസ്റ്റിലായത്.
വര്‍ക്കല പുല്ലാനികോട് സ്വദേശിയായ ജോളിക്ക് സിംഗപ്പൂരില്‍ ഷിപ്പിങ് കമ്പനിയില്‍ ജോലി ശരിയാക്കാമെന്ന് പറഞ്ഞാണ് നാല് ലക്ഷം രൂപ തട്ടിയെടുത്തത്. പത്തനതിട്ട തിരുവല്ലയിലുള്ള ഒലിവ് ടൂർസ് ആൻഡ് ട്രാവൽസ് മാനേജിങ് പാർട്ണറാണ് ഒന്നാം പ്രതിയായ രാജി. ഈ സ്ഥാപനത്തിെൻറ ജനറല്‍ മാനേജരാണ് രണ്ടാം പ്രതിയായ സുമേഷ്, മൂന്നാം പ്രതിയായ ശ്രീധരന് രണ്ടാം പ്രതിയുടെ പിതാവും ഇവർക്ക് ഇടനിലക്കാരനായി നിന്ന് ആള്‍ക്കാരെ കാന്‍വാസ് ചെയ്യുന്നയാളുമാണ്. ഒക്ടോബർ ഒന്നിന് ബാങ്ക് മുഖാന്തരമാണ് പരാതിക്കാരന് പണം നല്‍കിയത്.
പണം നല്കിയ ശേഷം വ്യാജവിസയുടെ കോപ്പി നല്കി സിംഗപ്പൂരിലേക്ക് പോകാനുള്ള മെഡിക്കല്‍ ചെക്കപ് നടത്തി. ശേഷം വിസയുടെ വ്യാജകോപ്പി നല്കി കബളിപ്പിച്ചു. പരാതിക്കാരന് പ്രതികള്‍ നല്കിയ മലേഷ്യന്‍ കമ്പനിയുടെ പേരിലുള്ള ജോബ് കൺഫർമേഷർ ലെറ്റർ, എംപ്ലോയ്മെൻറ് കോൺട്രാക്ട് എന്നിവ വ്യാജമായി നിര്‍മിച്ചതാണെന്നും െപാലീസ് കണ്ടെത്തി. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ആള്ക്കാര് ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് പ്രതികള്‍ നടത്തിയതായി െപാലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം റൂറല്‍ ജില്ല െപാലീസ് മേധാവി ബി. അശോകന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ വര്‍ക്കല െപാലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ജി. ഗോപകുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ സുനില്‍കുമാര്‍, വനിതാ സി.പി.ഒ രമ്യ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതികളെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.