വർക്കല: പാപനാശം മലമുകളിൽനിന്ന് 70 അടി താഴ്ചയിൽ കടൽത്തീരത്തേക്ക് വീണ് വിനോദസഞ്ചാരിക്ക് ഗുരുതര പരിക്ക്. തമിഴ്നാട് തെങ്കാശി പുളിയങ്ങുടി സുബ്രഹ്മണ്യസ്വാമികോവിൽ സ്വദേശി സതീഷിനാണ് (31) പരിക്കേറ്റത്. ശനിയാഴ്ച അർധരാത്രി പന്ത്രണ്ടരയോടെ ഹെലിപ്പാഡ് നോർത്ത് ക്ലിഫിലാണ് അപകടം. സുഹൃത്തുക്കൾക്കൊപ്പമെത്തിയ സതീഷ് രാത്രികാഴ്ചകൾ കണ്ട് മലമുകളിൽ നിൽക്കുമ്പോൾ അബദ്ധത്തിൽ കാൽവഴുതി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പ്രദേശത്ത് ഹൈമാസ്റ്റ് ലൈറ്റോ മറ്റ് വൈദ്യുതി വിളക്കുകളോ പ്രവർത്തനക്ഷമമല്ലാത്തത് വെല്ലുവിളിയായി. ഒന്നര മണിക്കൂറോളം നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് ഇയാളെ നെറ്റും റോപ്പും ഉപയോഗിച്ച് രക്ഷപ്പെടുത്തി മലമുകളിലെത്തിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്പൈനൽ കോഡിന് ക്ഷതം സംഭവിച്ചതായും ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്നും ഡോക്ടർമാർ അറിയിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.