വർക്കല: ഓട്ടോയിൽ കടത്തിയ നാലുകിലോ കഞ്ചാവുമായി രണ്ടുപേർ വർക്കല എക്സൈസിെൻറ പിടിയിലായി. കഴക്കൂട്ടം നേട്ടായ്ക്കോണം മുണ്ടൻപള്ളി ലെയിൻ സൗപർണികയിൽ സുരേഷ് കുമാർ (28), തിരുവനന്തപുരം മുട്ടത്തറ വലിയതുറ കിണറ്റുവിളാകം ഗോൾഡൻ ലെയിൻ ടി.സി 446/97ൽ അഖിൽ (28) എന്നിവരാണ് അറസ്റ്റിലായത്. ഇൻറലിജൻസ് ബ്യൂറോ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് വർക്കല ഹെലിപ്പാഡിൽ െവച്ച് പ്രതികൾ പിടിയിലായത്.
ബീമാപള്ളി സ്വദേശിയിൽനിന്നാണ് ഇവർ കഞ്ചാവ് വാങ്ങിയതെന്നും ഇരട്ടി വിലക്കാണ് വിൽക്കുന്നതെന്നും വർക്കല എക്സൈസ് ഇൻസ്പെക്ടർ കെ. വിനോദ് അറിയിച്ചു.
ഇവർക്ക് കഞ്ചാവ് എത്തിച്ചയാളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും അദ്ദേഹം അറിയിച്ചു. എക്സൈസ് പ്രിവൻറിവ് ഓഫിസർ സുധീഷ് കൃഷ്ണ, വർക്കല റേഞ്ച് പ്രിവൻറിവ് ഓഫിസർ രാധാകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ഷിജു, ഷൈൻ, അരുൺ, മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.