വിഴിഞ്ഞത്ത്​ സമരക്കാർ തകർത്ത കെ.എസ്​.ആർ.ടി.സി ബസ്​

കെ.എസ്.ആർ.ടി.സി ബസുകൾക്കുനേരെ ആക്രമണം

വിഴിഞ്ഞം: വിഴിഞ്ഞം സ്റ്റേഷൻ ആക്രമണത്തിന് പിന്നാലെ കെ.എസ്.ആർ.ടി.സി ബസുകൾക്കും കെ.എസ്.ഇ.ബി ജീവനക്കാരനും പത്ര ഏജന്റിനും നേരെ ആക്രമണം. തിങ്കളാഴ്ച പുലർച്ചെ നാല് കെ.എസ്.ആർ.ടി.സി. ബസുകൾ അടിച്ച് തകർത്ത അക്രമകാരികൾ പുലർച്ചെ അഞ്ച് മണിയോടെ ലൈനിലെ തകരാർ പരിഹരിക്കാനെത്തിയ വിഴിഞ്ഞം കെ.എസ്.ഇ ബി സെക്ഷനിലെ ദിലീപ് എന്ന ജീവനക്കാരനെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു.

ഇതിന് പിന്നാലെ പത്ര ഏജന്റ് അനിൽകുമാറിനെ അക്രമിക്കാൻ ശ്രമിക്കുകയും 500ഓളം പത്രക്കെട്ട് പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. പത്ര ഏജന്റ് ഇത് സംബന്ധിച്ച് വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. ബസുകൾക്കും ജീവനക്കാരനുമെതിരെ നടന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി ജീവനക്കാർ പ്രകടനം നടത്തി

Tags:    
News Summary - Attack on KSRTC buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.