വിഴിഞ്ഞം: തുറമുഖനിർമാണത്തിെൻറ ഭാഗമായി നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ. തുറമുഖ നിർമാണമേഖലയിൽ നിർമിച്ച പോർട്ട് ഒാഫിസിെൻറ ഉദ്ഘാടനദിനത്തിലാണ് വഴിയടച്ചുള്ള പ്രതിഷേധം നടത്തിയത്. തുറമുഖത്തിെൻറ പുലിമുട്ടിലേക്കുള്ള വഴിയിൽ വള്ളങ്ങൾ നിരത്തി തടസ്സം സൃഷ്ടിച്ചായിരുന്നു പ്രതിഷേധം.
നിർമാണം തുടങ്ങി വർഷങ്ങളായിട്ടും തുറമുഖത്തിന് സ്ഥലം വിട്ടുനൽകിയവരും ഉപജീവനമാർഗം നഷ്ടപ്പെട്ടവരുമായ മത്സ്യത്തൊഴിലാളികൾക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജും മറ്റാനുകൂല്യങ്ങളും പൂർണമായി നൽകാനും വാഗ്ദാനങ്ങൾ പാലിക്കാനും അധികൃതർ ഇതുവരെ തയാറായിട്ടില്ല. ഇൗ സാഹചര്യത്തിലാണ് പ്രതിഷേധവുമായി രംഗത്തിറങ്ങേണ്ടിവന്നതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത വിഴിഞ്ഞം ഇടവ വികാരി ഫാ. മൈക്കിൾ പറഞ്ഞു.
വിഴിഞ്ഞം ഇൻസ്പെക്ഷൻ ബംഗ്ലാവിൽവെച്ച് ഇക്കഴിഞ്ഞ ബുധനാഴ്ച വിസിൽ അധികൃതരുമായി ചർച്ച നടത്തിയെങ്കിലും ആവശ്യങ്ങൾ പരിഹരിക്കാൻ ഇനിയും വൈകുമെന്നാണ് അധികൃതർ അറിയിച്ചതെന്ന് ഇടവക സെക്രട്ടറി ബെനാൻസൺ ലോപ്പസും പറഞ്ഞു.
വിഴിഞ്ഞം ഇടവക കോഒാഡിനേറ്റർ എം.എ. ജോണി, വൈസ് പ്രസിഡൻറ് മുത്തപ്പൻ, ഹാർബർ മാനേജ്മെൻറ് സമിതിയംഗങ്ങളായ ഓസ്റ്റിൻ ഗോമസ്, ഫ്രാങ്ക്ളിൻ ഡിസൂസ, പാരിഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. പ്രതിഷേധക്കാരെ എം. വിൻസെൻറ് എം.എൽ.എ സന്ദർശിച്ചു. വിഴിഞ്ഞം പൊലീസ് ഇൻസ്പെക്ടർ എസ്.ബി. പ്രവീൺ, എസ്.ഐ സജി.എസ്.എസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും അദാനി തുറമുഖ കമ്പനി ചീഫ് സെക്യൂരിറ്റി ഓഫിസർ രോഹിത് നായർ, സെക്യൂരിറ്റി ഓഫിസർ സന്തോഷ് പത്മനാഭൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
മത്സ്യഫെഡ് ഒാഫിസറെ നാട്ടുകാർ ഉപരോധിച്ചു
വിഴിഞ്ഞം: വിഴിഞ്ഞത്തെ മത്സ്യഫെഡ് ഒാഫിസറെ നാട്ടുകാർ ഉപരോധിച്ചു.കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ ആവശ്യങ്ങൾക്കായി മത്സ്യഭവൻ ഒാഫിസിൽ എത്തിയിരുന്നവർക്ക് മതിയായ സേവനം ലഭിച്ചിരുന്നില്ല. ഒാഫിസർ അവധിയാണെന്ന കാരണം പറഞ്ഞ് കുട്ടികളുടെ വിദ്യാഭ്യാസ സ്കോളർഷിപ് അപേക്ഷ ഫോറം, പുതിയ അംഗങ്ങളെ ചേർക്കുന്നതിനുള്ള ഫോറം എന്നിവയടക്കം നിഷേധിച്ചിരുന്നു.
ഇതോടെയാണ് ജനങ്ങൾ രോഷാകുലരായത്. അവധിയിലായിരുന്ന ഒാഫിസർ എത്തിയതറിഞ്ഞ് തടിച്ച്കൂടിയ ജനക്കൂട്ടം ഒാഫിസറെ തടഞ്ഞു.സംഭവം അറിെഞ്ഞത്തിയ പൊലീസ് പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയിൽ അപേക്ഷ ഫോമുകൾ ഉടൻ ലഭ്യമാക്കാമെന്ന ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധമവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.