വിഴിഞ്ഞം: അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി എത്തിയവർ വിഴിഞ്ഞത്ത് സംഘർഷാവസ്ഥ സൃഷ്്ടിച്ചു.
പ്രതിഷേധത്തിനിടയിൽ പ്രതിയുടെ സഹോദരി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് പ്രശ്നം രൂക്ഷമാക്കി. കുഴഞ്ഞു വീണ യുവാവിെൻറ മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിൽ എടുത്ത കോട്ടപ്പുറം സ്വദേശി ഗ്രിഫിൻ എന്ന യുവാവിനെ വിട്ടുകിട്ടാനായിരുന്നു പ്രതിഷേധം.
അയൽവാസിയായ വീട്ടമ്മയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. കസ്റ്റഡിയിൽ എടുത്തത് രാഷ്ട്രീയ പ്രേരിതമെന്നാരോപിച്ച് ഒരുവിഭാഗം രംഗത്തെത്തിയതോടെ കാര്യങ്ങൾ വഷളായി.
ഫോർട്ട് എ.സിയുടെ നേതൃത്വത്തിലുള്ള വൻ പൊലീസും രംഗത്തെത്തി. ഇതിനിടയിലാണ് യുവതിയുടെ ആത്മഹത്യാശ്രമവും മാതാവിെൻറ കുഴഞ്ഞു വീഴലും. പ്രശ്നം രൂക്ഷമായതോടെ പൊലീസ് ഫയർഫോഴ്സിനെ വിവരമറിയിച്ചു. ചർച്ചക്കൊടുവിൽ പരാതിക്കാരിക്കെതിരെയും കേസെടുക്കാമെന്ന് പൊലീസ് അറിയിച്ചു.ഇതിന് ശേഷം രാത്രി പത്തിന് ശേഷം പ്രതിഷേധക്കാർ പിരിഞ്ഞു പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.