ക്ഷേത്രത്തിൽ മോഷണത്തിനിടെ പൊലീസ് വന്നു; പതുങ്ങിയിരുന്ന കള്ളനെ കൈയോടെ പൊക്കി

വിഴിഞ്ഞം: നിലവിളക്ക് മോഷ്ടിച്ച ശേഷം ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമിച്ച യുവാവിനെ പട്രോളിങ്ങിനിടെ, വിഴിഞ്ഞം പൊലീസ് പിടികൂടി. കൂടെയുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടു. പുളിയാറക്കോണം രതീഷ് ഭവനിൽ രതീഷ് (26) ആണ് പിടിയിലായത്.

ഞായറാഴ്ച പുലർച്ച ഉച്ചക്കട ഹനുമാൻ ക്ഷേത്രത്തിൽ കയറിയ രതീഷ് ശ്രീകോവിലിന് പുറത്തിരുന്ന നിലവിളക്ക് കൈക്കലാക്കിയ ശേഷം കാണിക്കവഞ്ചിയുടെ പൂട്ട് തകർത്തു. ഇതിനിടെ, പൊലീസ് ജീപ്പ് കണ്ട് പുറത്തിറങ്ങി. സംശയകരമായ രീതിയിൽ പതുങ്ങിയിരുന്ന രതീഷിനെ പൊലീസ് കൈയോടെ പിടികൂടി.

തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ ക്ഷേത്ര മോഷണമായിരുന്നു ലക്ഷ്യമെന്ന് മൊഴി നൽകിയതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു. പൂജപ്പുര സ്റ്റേഷനിൽ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ മറ്റൊരു കേസും നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Temple Thief Caught Red-handed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.