കി​ണ​റ്റി​ല​ക​പ്പെ​ട്ട തൊ​ഴി​ലാ​ളി മ​ഹാ​രാ​ജി​നെ അ​ഗ്നി​ര​ക്ഷാ​സേ​ന, ​പൊ​ലീ​സ്, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് പു​റ​ത്തെ​ടു​ക്കാ​ൻ

ശ്ര​മി​ക്കു​ന്നു മു​സ്ത​ഫ അ​ബൂ​ബ​ക്ക​ർ

കിണറിൽ കുടുങ്ങിയ ആളെ പുറത്തെടുക്കാൻ പ്ലാൻ ബിയുമായി ജില്ല ഭരണകൂടം

വി​ഴി​ഞ്ഞം: മു​ക്കോ​ല​യി​ൽ കി​ണ​റി​ൽ കു​ടു​ങ്ങി​യ മ​ഹാ​രാ​ജ​നെ പു​റ​ത്തെ​ടു​ക്കാ​ൻ പ്ലാ​ൻ ബി​യു​മാ​യി ജി​ല്ല ഭ​ര​ണ​കൂ​ടം. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് കൊ​ല്ല​ത്ത് നി​ന്നു​ള്ള കി​ണ​ർ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി. ഒ​രു ദി​വ​സ​ത്തി​ലേ​റെ​യാ​യി കി​ണ​റി​ൽ അ​ക​പ്പെ​ട്ട മ​ഹാ​രാ​ജ​നെ പു​റ​െ​ത്ത​ടു​ക്കാ​ൻ അ​ഗ്​​നി​ശ​മ​ന സേ​ന​ക്ക്​ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ​ജി​ല്ല ഭ​ര​ണ​കൂ​ടം എ​ൻ.​ഡി.​ആ​ർ.​എ​ഫ് സ​ഹാ​യം തേ​ടി​. ജി​ല്ല ക​ല​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം ആ​ല​പ്പു​ഴ​യി​ൽ നി​ന്ന്​ 25 അം​ഗ സം​ഘം വി​ഴി​ഞ്ഞ​ത്തെ​ത്തും.

പു​റ​മെ കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര പൂ​യ​പ്പ​ള്ളി​യി​ൽ നി​ന്നു​ള്ള മൂ​ന്നം​ഗ കി​ണ​ർ​നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളും ഇ​വി​ടു​ണ്ട്. 100 അ​ടി​യി​ലെ​റെ ആ​ഴ​മു​ള്ള കി​ണ​റു​ക​ളി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി മു​ൻ​പ​രി​ച​യം ഉ​ള്ള​വ​രാ​ണ്​ ഇ​വ​ർ.

കി​ണ​റി​ൽ ഇ​റ​ങ്ങി സ്ഥി​തി​ഗ​തി​ക​ൾ മ​ന​സ്സി​ലാ​ക്കി​യ സം​ഘം തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു. നേ​രി​ട്ട് കി​ണ​റി​ൽ ഇ​റ​ങ്ങി​യു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ലം കാ​ണാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ്ലാ​ൻ ബി​യു​മാ​യി ജി​ല്ല ഭ​ര​ണ​കൂ​ടം രം​ഗ​ത്ത് വ​ന്ന​ത്.

എ​ന്നാ​ൽ ഇ​ത് എ​ത്ര​ത്തോ​ളം ഫ​ല​പ്ര​ദ​മാ​കു​മെ​ന്ന ആ​ശ​ങ്ക അ​ധി​കൃ​ത​ർ​ക്ക് ഉ​ണ്ട്. നി​ല​വി​ൽ മ​ണ്ണ്, മെ​റ്റ​ൽ, ഉ​റ എ​ന്നി​വ​ക്കി​ട​യി​ലാ​ണ്​ മ​ഹാ​രാ​ജ​ൻ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​തി​നാ​ൽ അ​വ നീ​ക്കി മാ​ത്ര​മേ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ട്​ കൊ​ണ്ടു​പോ​കാ​നാ​കൂ. കൊ​ല്ല​ത്ത് നി​ന്ന് കി​ണ​ർ​നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ച്ച് മ​ണ്ണി​ടി​ച്ചി​ൽ ത​ട​യാ​ൻ പ​ല​ക​ക​ൾ സ്ഥാ​പി​ച്ച​ശേ​ഷം വെ​ള്ളം പ​മ്പ് ചെ​യ്തു​ക​ള​യാ​നാ​ണ് തീ​രു​മാ​നം. 

Tags:    
News Summary - The district administration came up with a plan B to get the person trapped in the well out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.