കിണറിൽ കുടുങ്ങിയ ആളെ പുറത്തെടുക്കാൻ പ്ലാൻ ബിയുമായി ജില്ല ഭരണകൂടം
text_fieldsവിഴിഞ്ഞം: മുക്കോലയിൽ കിണറിൽ കുടുങ്ങിയ മഹാരാജനെ പുറത്തെടുക്കാൻ പ്ലാൻ ബിയുമായി ജില്ല ഭരണകൂടം. രക്ഷാപ്രവർത്തനത്തിന് കൊല്ലത്ത് നിന്നുള്ള കിണർ നിർമാണ തൊഴിലാളികൾ എത്തി. ഒരു ദിവസത്തിലേറെയായി കിണറിൽ അകപ്പെട്ട മഹാരാജനെ പുറെത്തടുക്കാൻ അഗ്നിശമന സേനക്ക് കഴിയാതെ വന്നതോടെ ജില്ല ഭരണകൂടം എൻ.ഡി.ആർ.എഫ് സഹായം തേടി. ജില്ല കലക്ടർ ആവശ്യപ്പെട്ട പ്രകാരം ആലപ്പുഴയിൽ നിന്ന് 25 അംഗ സംഘം വിഴിഞ്ഞത്തെത്തും.
പുറമെ കൊല്ലം കൊട്ടാരക്കര പൂയപ്പള്ളിയിൽ നിന്നുള്ള മൂന്നംഗ കിണർനിർമാണ തൊഴിലാളികളും ഇവിടുണ്ട്. 100 അടിയിലെറെ ആഴമുള്ള കിണറുകളിൽ പ്രവർത്തനങ്ങൾ നടത്തി മുൻപരിചയം ഉള്ളവരാണ് ഇവർ.
കിണറിൽ ഇറങ്ങി സ്ഥിതിഗതികൾ മനസ്സിലാക്കിയ സംഘം തുടർപ്രവർത്തനങ്ങൾ ഏറ്റെടുത്തു. നേരിട്ട് കിണറിൽ ഇറങ്ങിയുള്ള രക്ഷാപ്രവർത്തനങ്ങൾ ഫലം കാണാതെ വന്നതോടെയാണ് പ്ലാൻ ബിയുമായി ജില്ല ഭരണകൂടം രംഗത്ത് വന്നത്.
എന്നാൽ ഇത് എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്ക അധികൃതർക്ക് ഉണ്ട്. നിലവിൽ മണ്ണ്, മെറ്റൽ, ഉറ എന്നിവക്കിടയിലാണ് മഹാരാജൻ കുടുങ്ങിക്കിടക്കുന്നതെന്നാണ് കരുതുന്നത്. അതിനാൽ അവ നീക്കി മാത്രമേ രക്ഷാപ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനാകൂ. കൊല്ലത്ത് നിന്ന് കിണർനിർമാണ തൊഴിലാളികളെ എത്തിച്ച് മണ്ണിടിച്ചിൽ തടയാൻ പലകകൾ സ്ഥാപിച്ചശേഷം വെള്ളം പമ്പ് ചെയ്തുകളയാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.