അ​ന്തോ​ണി​ദാ​സ്

ഭാര്യയെ കൊലപ്പെടുത്തിയ പ്രതി കീഴടങ്ങി

വി​ഴി​ഞ്ഞം: ക​രി​മ്പ​ള്ളി​ക്ക​ര​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട യു​വ​തി​യു​ടേ​ത് കൊ​ല​പാ​ത​കം. ഭ​ർ​ത്താ​വ് പി​ടി​യി​ൽ. വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം ക​രി​മ്പ​ള്ളി​ക്ക​ര ദി​ൽ​ഷ​ൻ ഹൗ​സി​ൽ പ്രി​ൻ​സി​യെ​യാ​ണ് (32) ശ​നി​യാ​ഴ്ച വീ​ടി​നു​ള്ളി​ലെ ക​ട്ടി​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭ​ർ​ത്താ​വ് അ​ന്തോ​ണി​ദാ​സ് (ര​തീ​ഷ്- 36) തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വി​ഴി​ഞ്ഞം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി. ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം.

കൈ​ലി ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ൽ മു​റു​ക്കി ശ്വാ​സം മു​ട്ടി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ശേ​ഷം പ്ര​തി വേ​ളാ​ങ്ക​ണ്ണി​യി​ൽ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. കു​ടും​ബ പ്ര​ശ്ന​ത്തെ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി ഇ​രു​വ​രും അ​ക​ന്ന് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്ന പ്രി​ൻ​സി​യെ​യും മ​ക്ക​ളെ​യും ശ​നി​യാ​ഴ്ച രാ​ത്രി അ​ന്തോ​ണി​ദാ​സ് വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. തു​ട​ർ​ന്നാ​ണ് കൊ​ല ന​ട​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - The suspect who killed his wife surrendered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.