തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രേട്ടറിയറ്റിലെ കാൻറീൻ ഭരണസമിതി തെരഞ്ഞെടുപ്പിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വോെട്ടടുപ്പ്. നൂറുകണക്കിന് ജീവനക്കാരാണ് കൂട്ടംകൂടി വോെട്ടടുപ്പിനെത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ കർക്കശമാക്കാൻ വ്യാഴാഴ്ചയാണ് സർക്കാർ തീരുമാനിച്ചത്.
ഇടത്-യു.ഡി.എഫ്-ബി.ജെ.പി അനുകൂല സർവിസ് സംഘടനകളൊക്കെ തെരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടത്തിലാണ്. 5500 ജീവനക്കാർക്കാണ് വോട്ടവകാശം. ദർബാർ ഹാളിലും സൗത്ത് കോൺഫറൻസ് ഹാളിലുമാണ് ബൂത്തുകൾ സജ്ജമാക്കിയത്. രാവിലെ മുതൽ കനത്ത തിരക്കാണിവിടെ.
ഹാളിൽ നൂറുകണക്കിനുപേർ കൂട്ടംകൂടിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊതുഭരണ വകുപ്പ് സുരക്ഷാ ഉദ്യോഗസ്ഥരെ നിയന്ത്രണത്തിനായി ചുമതലപ്പെടുത്തി. കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് സെക്രേട്ടറിയറ്റ് ഉദ്യോഗസ്ഥരാണ്. അവിടെയാണ് നിയന്ത്രണം കാറ്റിൽ പറത്തി തെരഞ്ഞെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.