തിരുവനന്തപുരം: മണിപ്പൂരിൽ ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ നടക്കുന്ന വംശഹത്യക്കെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി സ്ത്രീ പ്രക്ഷോഭം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗം ഉദ്ഘാടനം ചെയ്തു.
മണിപ്പൂരിൽ വംശീയ കലാപം കൊടുമ്പിരികൊള്ളുമ്പോൾ സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ വർധിക്കുകയാണെന്ന് അവർ പറഞ്ഞു. കലാപകാരികൾ ബലാത്സംഗത്തെ ആയുധമാക്കുന്നതിൻെറ ഞെട്ടിക്കുന്ന തെളിവാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിലൂടെ പുറത്തുവന്ന പീഡനദൃശ്യങ്ങൾ. മണിപ്പൂരിൽ അധികാര സംവിധാനങ്ങൾ അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും മുംതാസ് ബീഗം പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി ഷംല അദ്ധ്യക്ഷതവഹിച്ചു. ഡോ. സി എം നസീമ, താജുന്നിസ എന്നിവർ സംസാരിച്ചു. കമ്മിറ്റിയംഗം സുലൈഖ സ്വാഗതവും സെക്രട്ടറി ആരിഫ ബീവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.