ബിജു കലഞ്ഞൂരും കുടുംബവും.
പത്തനാപുരം : അരങ്ങില്‍ അച്ഛന് അഭിനയിക്കുമ്പോള്‍ അടുത്ത രംഗത്ത് വരാനുള്ള തയാറെടുപ്പിലാണ് പിന്നണിയില്‍ അമ്മയും മകളും. ബിജു കലഞ്ഞൂരിനും കുടുംബത്തിനും നാടകം വീട്ടുകാര്യമാണ്. കലഞ്ഞൂര്‍ കല്ലറയത്ത് പടിഞ്ഞാറ്റേതില്‍ ബിജു, ഭാര്യ മഞ്ചു, മകള്‍ കൃഷ്ണപ്രിയ എന്നിവര്‍ ഒരുമിച്ച് ഒരേ വേദിയില്‍ വേഷ പകര്ച്ചകളോടെ പകര്‍ന്നാടാന്‍ തുടങ്ങിയിട്ട് എട്ട് വര്‍ഷത്തിലേറെയാകുന്നു. ബിജു മൂന്ന് പതിറ്റാണ്ടായി കലാരംഗത്ത് സജീവമാണ്.
അടൂര്‍ നാടകസംഘത്തിലൂടെയാണ് മൂവരും ഒരുമിച്ച് അഭിനയരംഗത്ത് എത്തുന്നത്.വിവാഹത്തിന് ശേഷമാണ് മഞ്ചു ഭര്‍ത്താവിനൊപ്പമാണ് അഭിനയരംഗത്തേക്ക് എത്തിയത്. മകള്‍ കൃഷ്ണപ്രിയ നാലാം ക്ലാസ് മുതല്‍ നാടകത്തില്‍ അഭിനയിക്കുന്നുണ്ട്.
സ്കൂള്‍ കലോല്‍സവങ്ങളില്‍ ഭരതനാട്യം, കുച്ചുപ്പുടി എന്നി ഇനങ്ങളിലും പരിശീലനം നേടുന്നുണ്ട്. ഹ്രസ്വചിത്രങ്ങളിലും സിനിമയിലും കൃഷ്ണപ്രിയ ചുവടുറപ്പിച്ച് കഴിഞ്ഞു.
കാഴ്ചയ്ക്കപ്പുറം, ഈ പടിപ്പുരയും കടന്ന്, സ്വപ്നനിലാവ് എന്നി നാടകങ്ങളിലും കാളി കാവിലമ്മ,കല്ലേലി കാവിലെ ഊരാളി അപ്പൂപ്പന്,ഞാന്‍ വസുന്ധര തുടങ്ങിയ നൃത്തസംഗീത നാടകങ്ങളിലും ഇവര്‍ അഭിനയിക്കുന്നുണ്ട്. ഇതില്‍ കല്ലേലി കാവിലെ ഊരാളി അപ്പൂപ്പന് എന്ന ബാലെയുടെ രചനയും സംവിധാനവും ബിജുവാണ്. നിലവില്‍ കലഞ്ഞൂര്‍ നൃത്തഭവന്‍ എന്ന സംഘത്തിലാണ് ഇവര്‍ അഭിനയിക്കുന്നത്.ബിജുവും ഭാര്യ മഞ്ചുവും തിരുവനന്തപുരം അമലയിലും അഭിനയിക്കുന്നുണ്ട്.നീതിയുടെ പ്രവാചകനായി ബൈബിൾ നാടകത്തിൽ വേഷമിട്ട് തുടങ്ങിയ ബിജു പിന്നീട് നാടകത്തിൽ വ്യത്യസ്ത വേഷങ്ങളിലൂടെ അരങ്ങത്ത് നിറയുകയായിരുന്നു.സഹ സംവിധായകനായും അഭിനേതാവായും അനൗൺസറായും തുടങ്ങി നാടകത്തിന്റെ എല്ലാ മേഖലയിലും ഇപ്പോൾ ബിജുവിന്റെ സാന്നിധ്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.