സിന്ധുവിന്റെ മരണം: നീതി ആവശ്യപ്പെട്ട് മന്ത്രിയെ കാണും -ടി. സിദ്ദീഖ്

മാനന്തവാടി: ജോയന്റ് ആർ.ടി.ഒ ഓഫിസിലെ സീനിയർ ക്ലർക്ക് പി.എ. സിന്ധുവിന്റെ മരണം വളരെ ഗൗരവമുള്ളതും ആർ.ടി.ഒ ഓഫിസുകളുടെ ദുരവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നതുമാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ. നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി വകുപ്പ് മന്ത്രിയെ കാണുമെന്ന് സിന്ധുവിന്റെ വീട് സന്ദർശിച്ച ശേഷം പിതാവിനോടും സഹോദരങ്ങളോടും അദ്ദേഹം പറഞ്ഞു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്റർ, എടവക, നല്ലൂർനാട് മണ്ഡലം പ്രസിഡന്റുമാരായ മുതുവോടൻ ഇബ്രാഹിം, വിനോദ് തോട്ടത്തിൽ, ജനപ്രതിനിധികളായ ജോർജ് പടകൂട്ടിൽ, ഗിരിജ സുധാകരൻ, കോൺഗ്രസ് ഭാരവാഹികളായ വി.പി. റെജി, കെ.എം. അഗസ്റ്റിൻ, ഷിജോ ജോയി, പി.എം. ഉസ്മാൻ, ടി.വി. ജോസ് എന്നിവരും സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.