കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി മുസ് ലിം ലീഗിലെ ഷമീം പാറക്കണ്ടി തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് ധാരണ പ്രകാരം കോൺഗ്രസിലെ വി.ജി. ഷിബു രാജിവച്ചതിനെ തുടർന്നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. എൽ.ഡി.എഫ് സ്ഥാനാർഥി കെ.എൻ. ഗോപിനാഥനെതിരെ ആറിനെതിരെ ഏഴു വോട്ടുകൾക്കാണ് ഷമീം പാറക്കണ്ടി വിജയിച്ചത്. തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാർഡിനെ പ്രതിനിധീകരിക്കുന്ന അംഗമാണ് ഇദ്ദേഹം. നിലവിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ആയിരുന്നു. ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ കെ. ഷീലൻ ആയിരുന്നു വരണാധികാരി.
യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്, പീസ് വില്ലേജ് കമ്മിറ്റി പ്രസിഡന്റ്, വ്യാപാരി യൂത്ത് വിങ് കാവുംമന്ദം യൂനിറ്റ് പ്രസിഡന്റ്, ജില്ലാ എക്സിക്യൂട്ടിവ് അംഗം, പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ്, പെയിൻ & പാലിയേറ്റിവ് ജില്ലാ കോഓഡിനേഷൻ കമ്മിറ്റി സെക്രട്ടറി, തരിയോട് സെക്കൻഡറി യൂനിറ്റ് പ്രസിഡന്റ്, തരിയോട് ജി.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റ്, കെ.ആർ.എഫ്.എ ജില്ല സെക്രട്ടറി തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.
അനുമോദന യോഗത്തിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മയിൽ, ജില്ലാ പ്രസിഡന്റ് എം.പി. നവാസ്, ജനറൽ സെക്രട്ടറി സി.എച്ച്. ഫസൽ, ഡി.സി.സി വൈസ് പ്രസിഡന്റ് എം.എ. ജോസഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ പൊടിമറ്റം, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയ്, ജനറൽ സെക്രട്ടറി കെ. ഉസ്മാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.