പ്ര​ജി​ത്ത്

കപ്പൽ ജോലിക്കാരനെ കാണാതായെന്ന് പരാതി

മാ​ന​ന്ത​വാ​ടി: വാ​ളാ​ട് സ്വ​ദേ​ശി​യാ​യ ക​പ്പ​ൽ ജീ​വ​ന​ക്കാ​ര​നെ ക​പ്പ​ലി​ൽനി​ന്ന് കാ​ണാ​താ​യ​താ​യി ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി. വാ​ളാ​ട് ന​രി​ക്കു​ഴി​യി​ല്‍ ഷാ​ജി​യുടെ​യും ഷീ​ജ​യു​ടെയും മ​ക​ന്‍ എ​ന്‍.​എ​സ്.പ്ര​ജി​ത്തിനെ (28) കാ​ണാ​താ​യ പ​രാ​തി​യി​ൽ ത​ല​പ്പു​ഴ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഷി​പ്പി​ങ് കോ​ര്‍പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ വി​ശ്വ ഏ​ക​ത ക​പ്പ​ലി​ലെ പ​രി​ശീ​ല​ന ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​ജി​ത്തി​നെ വെ​ള്ളിയാ​ഴ്ച മു​ത​ലാണ് ക​പ്പ​ലി​ൽ നി​ന്നും കാ​ണാ​താ​യ​ത്. വി​ശാ​ഖ​പ​ട്ട​ണ​ത്ത് നി​ന്നും ഗു​ജ​റാ​ത്തി​ലേ​ക്കു​ള്ള യാ​ത്ര മ​ധ്യേ​യാ​ണ് കാ​ണാ​താ​യ​തെ​ന്നാ​ണ് ക​മ്പ​നി ജീ​വ​ന​ക്കാ​ര്‍ വീ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​വ​ര്‍ ച​ര​ക്കു​മാ​യി വി​ശാ​ഖ​പ​ട്ട​ണ​ത്തു നി​ന്നും യാ​ത്ര തി​രി​ച്ച​ത്. അ​ന്നാ​ണ് പ്ര​ജി​ത്ത് അ​വ​സാ​ന​മാ​യി വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച​തും. വെ​ള​ളി​യാ​ഴ്ച അ​മ്മ​ക്ക് ഫോ​ണി​ല്‍ സ​ന്ദേ​ശ​മ​യ​ക്കു​ക​യും ചെ​യ്തി​രു​ന്നു. തീ​ര​ത്തെ​ത്താ​ന്‍ കു​റ​ച്ച് ദി​വ​സം കൂ​ടി​യെ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. ശ​നി​യാ​ഴ്ച ക​പ്പ​ല്‍ ക​മ്പ​നി ജീ​വ​ന​ക്കാ​രാ​ണ് പ്ര​ജി​ത്തി​നെ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം വീ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ർ എ​ടു​ക്കു​മ്പോ​ള്‍ പ്ര​ജി​ത്തി​നെ കാ​ണാ​നി​ല്ലെ​ന്നും വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ ഉ​റ​ങ്ങാ​ന്‍ പോ​യ​താ​യി​രു​ന്നു​വെ​ന്നു​മാ​ണ് ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര്‍ ന​ല്‍കി​യ വി​ശ​ദീ​ക​ര​ണം. ക​പ്പ​ല്‍ തി​രി​ച്ചു​പോ​യി തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ന്നും തി​ര​ച്ചി​ല്‍ തു​ട​രു​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു. ക​പ്പ​ല്‍ ഇ​പ്പോ​ഴും തീ​ര​ത്ത​ടു​ക്കാ​ത്ത​തി​നാ​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ളും വീ​ട്ടു​കാ​ര്‍ക്ക് ല​ഭ്യ​മാ​യി​ട്ടി​ല്ല. എ​ന്‍ജി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​യാ​ണ് പ്ര​ജി​ത്ത്. സെ​പ്റ്റം​ബ​ര്‍ 13 നാ​ണ് ക​പ്പി​ലി​ലെ ജോ​ലി​ക്കാ​യി പ്ര​ജി​ത്ത് പോ​യ​ത്. തു​ട​ര്‍ന്ന് ഒ​രു​മാ​സ​ത്തോ​ളം വി​ശാ​ഖ​പ​ട്ട​ണ​ത്ത് ത​ന്നെ​യാ​യി​രു​ന്നു​വെ​ന്ന് സ​ഹോ​ദ​ര​ൻ പ്ര​വീ​ൺ പ​റ​ഞ്ഞു.

Tags:    
News Summary - Complaint that the ship's crew is missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.