പുനർനിർണയം; വയനാട്ടിൽ 37 പുതിയ പഞ്ചായത്ത് വാർഡുകൾ

ക​ൽ​പ​റ്റ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള വാ​ർ​ഡ് പു​ന​ർ​നി​ർ​ണ​യ​ത്തി​ന്റെ പ​ട്ടി​ക സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ട​പ്പോ​ൾ വ​യ​നാ​ട്ടി​ൽ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 37 വാ​ർ​ഡു​ക​ൾ കൂ​ടി. ആ​കെ 23 പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് വ​യ​നാ​ട്ടി​ലു​ള്ള​ത്. ഇ​തി​ൽ വെ​ള്ള​മു​ണ്ട, ക​ണി​യാ​മ്പ​റ്റ, മു​ട്ടി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മൂ​ന്നു​വീ​തം വാ​ർ​ഡു​ക​ളാ​ണ് പു​തു​താ​യി വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ​ബ്ലോ​ക്ക്, ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും വാ​ർ​ഡ് പു​ന​ർ​നി​ർ​ണ​യ​ത്തി​ന്റെ ഗ​സ​റ്റ് വി​ജ്ഞാ​പ​ന​മാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.


വ​യ​നാ​ട്ടി​ൽ ​മൂ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ഡി​വി​ഷ​നു​ക​ൾ കൂ​ടി​യി​ട്ടു​ണ്ട്. ജി​ല്ല പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ന്റെ​യും എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യുണ്ട്. ​ബ്ലോ​ക്കു​ക​ളി​ൽ ആ​കെ അ​ഞ്ചു​ഡി​വി​ഷ​നു​ക​ളും ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ഡി​വി​ഷ​നു​മാ​ണ് കൂ​ടി​യി​രി​ക്കു​ന്ന​ത്.

Tags:    
News Summary - 37 new panchayat wards in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.