കൽപറ്റ: പച്ചക്കറികള്‍ ന്യായവിലക്ക് ലഭ്യമാക്കുന്നതിന് ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് 39 ഓണച്ചന്തകള്‍ തുറക്കും. വകുപ്പ് നേരിട്ട് ഓരോ പഞ്ചായത്തിലും ഓരോ ചന്തകളും വി.എഫ്.പി.സി.കെയുടെ നേതൃത്വത്തില്‍ അഞ്ചു ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ എട്ടു ചന്തകളും നടത്തും. 25 മുതല്‍ 28 വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. വിപണി സംഭരണ വിലയേക്കാള്‍ 10 ശതമാനം അധിക തുക നല്കി കര്‍ഷകരില്‍നിന്ന് പച്ചക്കറികള്‍ സംഭരിക്കുകയും അത് വിപണിയിലെ വില്പന വിലയേക്കാള്‍ 30 ശതമാനം വിലക്കുറവില്‍ വില്‍ക്കുകയും ചെയ്യും.
ജൈവ കാര്‍ഷിക വിളകള്‍ 20 ശതമാനം അധികവില നല്കി സംഭരിച്ച് പൊതുവിപണിയിലെ വില്പന വിലയേക്കാള്‍ 10 ശതമാനം കുറഞ്ഞ വിലക്ക് ഉപഭോക്താക്കള്‍ക്ക് വില്പന നടത്തും. കര്‍ഷകരില്‍നിന്ന് ലഭ്യമാകാത്ത പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ് മുഖേന വാങ്ങി വില്പനക്കെത്തിക്കും. ഓണച്ചന്തകളുടെ ജില്ല-ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനങ്ങള്‍ 25ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.