ബെ​റ്റി​ന ഫി​ലോ​മി​ന ജോ​സ​ഫ്, മു​ഹ​മ്മ​ദ് അ​മി​ന്‍ഷ,

എ.​എ​സ്. ആ​ല്‍ഫി​ന്‍ ജോ​ര്‍ജ്

ശി​ശു​ദി​നാ​ഘോ​ഷം; ബെ​റ്റി​ന ഫി​ലോ​മി​ന ജോ​സ​ഫ് കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി

ക​ൽ​പ​റ്റ: ജി​ല്ല ശി​ശു​ക്ഷേ​മ സ​മി​തി​യും സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി​യും സം​യു​ക്ത​മാ​യി ജി​ല്ല​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ മ​രി​യ​നാ​ട് എ.​എ​ല്‍.​പി.​എ​സ് സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി ബെ​റ്റി​ന ഫി​ലോ​മി​ന ജോ​സ​ഫ് കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​വും.

ന​ട​വ​യ​ല്‍ സെ​ന്റ് തോ​മ​സ് ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍ഥി മു​ഹ​മ്മ​ദ് അ​മി​ന്‍ഷ പ്ര​സി​ഡ​ന്റും ക​ല്ലോ​ടി സെ​ന്റ് ജോ​സ​ഫ് യു.​പി സ്കൂ​ളി​ലെ എ.​എ​സ്. ആ​ല്‍ഫി​ന്‍ ജോ​ര്‍ജ് സ്പീ​ക്ക​റു​മാ​കും. ന​വം​ബ​ര്‍ 14ന് ​ക​ല്‍പ​റ്റ​യി​ല്‍ ന​ട​ക്കു​ന്ന ശി​ശു​ദി​ന റാ​ലി​യും പൊ​തു സ​മ്മേ​ള​ന​വും നേ​താ​ക്ക​ള്‍ ന​യി​ക്കും.

ഉ​ദ​യ​ഗി​രി ജി.​എ​ല്‍.​പി സ്‌​കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ആ​ന്‍ജ​ലീ​ന മ​റി​യ വി​ന്‍സ​ന്റ്, ത​രി​യോ​ട് സെ​ന്റ് മേ​രീ​സ് യു.​പി സ്കൂ​ളി​ലെ നി​വേ​ദ് ക്രി​സ്റ്റി ജെ​യ്‌​സ​ണ്‍ എ​ന്നി​വ​ര്‍ ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കും. ജി​ല്ലാ​ത​ല പ്ര​സം​ഗ മ​ത്സ​ര വി​ജ​യി​ക​ളി​ല്‍നി​ന്നാ​ണ് നേ​താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

എ​ല്‍.​പി വി​ഭാ​ഗം പ്ര​സം​ഗ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ദ്വാ​ര​ക എ.​യു.​പി സ്‌​കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി ആ​ല്‍ഫി​യ മ​നു തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും. ജി​ല്ല ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി കെ. ​രാ​ജ​ന്‍, വൈ​സ് പ്ര​സി​ഡ​ന്റ് ശാ​ര​ദാ സ​ജീ​വ​ന്‍, ജോ. ​സെ​ക്ര​ട്ട​റി സി.​കെ. ഷം​സു​ദ്ദീ​ന്‍, ട്ര​ഷ​റ​ര്‍ കെ. ​സ​ത്യ​ന്‍, നി​ര്‍വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​ആ​ര്‍. ഗി​രി​നാ​ഥ​ന്‍, എം. ​ബ​ഷീ​ര്‍, ഗീ​ത രാ​ജ​ഗോ​പാ​ല​ന്‍, സി. ​ജ​യ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ മ​ത്സ​ര​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - Children's Day Bettina Philomena Joseph Children's Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.