കല്പറ്റ: വയനാട് ലോക്സഭ മണ്ഡലത്തില്‍ രാഷ്ട്രീയവും വികസനവുമാണ് എൽ.ഡി.എഫ് ചര്‍ച്ചചെയ്തതെന്ന് ഇടതു മുന്നണി സ്ഥാനാർഥി സത്യന് മൊകേരി വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
കുടുംബമഹിമയും വൈകാരികതയും പറഞ്ഞാണ് യു.ഡി.എഫ് പ്രചാരണം നടത്തിയത്. രാജ്യത്ത് മുന്‍ ദേശീയ നേതാക്കള്‍ രണ്ട് സീറ്റില്‍ മത്സരിച്ചപ്പോഴെല്ലാം അത് തുറന്നുപറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചപ്പോഴും മറ്റൊരു സീറ്റില്‍ മത്സരിക്കുന്നത് മറച്ചുവെച്ചു.
ഇത് ജനവഞ്ചനയാണ്. സംഘ്പരിവാര്‍ രാഷ്ട്രീയത്തെക്കുറിച്ചോ ന്യൂനപക്ഷങ്ങളെക്കുറിച്ചോ അവര്‍ ഒന്നും പറയുന്നില്ല. നാല് ലക്ഷത്തിലധികം വോട്ടുകള്‍ ചെയ്യാനുണ്ട്. എൽ.ഡി.എഫ് വോട്ടുകള്‍ പൂർണമായും ചെയ്തിട്ടുണ്ട്. മണ്ഡലത്തില്‍ യു.ഡി.എഫ് പണം ഒഴുക്കി. ആരാധനാലയങ്ങളെയും മത ചിഹ്നങ്ങളെ ഉപയോഗിച്ചും പ്രചാരണം നടത്തി. ഇത് അപകടകരമായ രാഷ്ട്രീയമാണെന്നും സത്യന് മൊകേരി പറഞ്ഞു. എൽ.ഡി.എഫ് ജില്ല കണ്‍വീനര്‍ സി.കെ. ശശീന്ദ്രന്, സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിന്, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി.കെ. മൂര്‍ത്തി, വിജയന് ചെറുകര എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.