കൽപറ്റ: സംസ്ഥാന സര്‍ക്കാറിെൻറ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പട്ടയമേള ചൊവ്വാഴ്ച ജില്ല, താലൂക്ക് കേന്ദ്രങ്ങളിലായി നടക്കും.കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ 406 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്.
ജില്ലതല ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിർവഹിക്കും. രാവിലെ 11.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ജില്ലതല പട്ടയ വിതരണമേളയില്‍ ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷതവഹിക്കും. കലക്ടർ എ. ഗീത ആമുഖ പ്രഭാഷണം നടത്തും.
മാനന്തവാടി താലൂക്കുതല ഉദ്ഘാടനം ഒ.ആര്. കേളു എം.എല്‍.എയും സുല്‍ത്താന്‍ ബത്തേരി താലൂക്കുതല ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണന് എം.എല്‍.എയും നിർവഹിക്കും. എല്‍.ടി പട്ടയം - 292, എല്‍.എ പട്ടയം - അഞ്ച്, ദേവസ്വം പട്ടയം - 15, വനാവകാശ കൈവശ രേഖ - 41, ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം ഭൂമി വിലയ്ക്ക് വാങ്ങി നല്കിയ എസ്.ടി വിഭാഗക്കാര്‍ക്ക് - 53 എന്നിങ്ങനെയാണ് വിതരണം ചെയ്യുന്നത്. കോവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുത്ത കുറച്ചുപേര്‍ക്കാണ് ജില്ല, താലൂക്ക്തല കേന്ദ്രങ്ങളില്‍നിന്നും പട്ടയം നല്‍കുക. ബാക്കിയുള്ളവര്‍ക്ക് വില്ലേജ് ഓഫിസുകള്‍ വഴി ടോക്കണ്‍ അടിസ്ഥാനത്തില്‍ നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.