കൽപറ്റ: ‘എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനവും സ്മാര്‍ട്ട്’ എന്ന ലക്ഷ്യത്തോടെ റവന്യൂ വകുപ്പ് സംഘടിപ്പിച്ച പട്ടയമേളയിൽ ജില്ലയിലെ 429 പേര്‍ക്ക് ഭൂരേഖകള്‍ സ്വന്തമായി.
എൽ.എ പട്ടയം 130, എൽ.ടി പട്ടയം 172, മിച്ചഭൂമി പട്ടയം 32, വനാവകാശ രേഖ 95 എന്നിങ്ങനെയാണ് വിതരണം ചെയ്ത പട്ടയങ്ങൾ. ആറ് പട്ടയ മേളകളിലായി ഇതുവരെ 4416 പട്ടയങ്ങൾ വിതരണം ചെയ്തു.
സംസ്ഥാന സർക്കാർ രൂപവത്കരിച്ച പട്ടയ അസംബ്ലി താലൂക്കുകളിൽ രണ്ട് ഘട്ടങ്ങളിലായി കൂടുകയും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തു.
പാരിസൺ എസ്റ്റേറ്റ് മിച്ച ഭൂമി ഏറ്റെടുത്ത് പട്ടയം നൽകൽ, തിരുനെല്ലി വില്ലേജിലെ നരിക്കൽ മിച്ചഭൂമി കൈവശക്കാർക്ക് പട്ടയം നൽകൽ, അമ്പലവയൽ വില്ലേജിലെ ചീങ്ങേരി ട്രൈബൽ എക്സ്റ്റൻഷൻ സ്കീമിൽ ഉൾപ്പെട്ട കൈവശക്കാർക്ക് പട്ടയം നൽകൽ, വുഡ് ലാൻഡ് എസ്റ്റേറ്റ് എസ്ചീറ്റ് ഭൂമി ഏറ്റെടുത്ത് പതിച്ചുനൽകൽ എന്നീ പ്രശ്നങ്ങൾ പരിഹരിച്ചു. എം.എൽ.എമാരായ ഒ.ആർ. കേളു, ടി. സിദ്ദീഖ്, കൽപറ്റ നഗരസഭ കൗൺസിലർ ടി. മണി, കലക്ടർ ഡോ. രേണുരാജ്, എ.ഡി.എം കെ. ദേവകി, സബ് കലക്ടർ മിസൽ സാഗർ ഭരത്, ഡെപ്യൂട്ടി കലക്ടർമാരായ മുഹമ്മദ് റഫീഖ്, എൻ.എം. മെഹറലി, അനിത കുമാരി, എച്ച്.എസ് വി.കെ. ഷാജി, തഹസിൽദാർമാരായ ആർ.എസ്. സജി, സിത്താര, ടോമിച്ചൻ ആന്റണി, ജ്യോതിലക്ഷ്മി, പി.ജെ. അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.