ക​ല​ക്ട​റേ​റ്റ് മി​നി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന എ.​ബി.​സി.​ഡി ക്യാ​മ്പ് അ​വ​ലോ​ക​ന യോ​ഗം

എ.ബി.സി.ഡി ക്യാമ്പ്; ഇതുവരെ നൽകിയത് 47,339 സേവനങ്ങള്‍

കൽപറ്റ: ജില്ലയില്‍ 12 തദ്ദേശ സ്ഥാപനങ്ങളിലായി നടത്തിയ, പട്ടികവര്‍ഗവിഭാഗക്കാര്‍ക്ക് അടിസ്ഥാന രേഖകള്‍ ലഭ്യമാക്കുന്ന അക്ഷയ ബിഗ് കാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പില്‍ 47,339 സേവനങ്ങള്‍ നല്‍കി.

ക്യാമ്പ് നടത്തിയ 12 തദ്ദേശ സ്ഥാപനങ്ങളിലായി 5570 റേഷന്‍ കാര്‍ഡുകള്‍, 8579 ആധാര്‍ കാര്‍ഡുകള്‍, 3782 ജനന സര്‍ട്ടിഫിക്കറ്റുകള്‍, 7672 ഇലക്ഷന്‍ ഐ.ഡി കാര്‍ഡുകള്‍, 2784 ബാങ്ക് അക്കൗണ്ടുകള്‍, 2156 വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, 898 ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍, 5465 ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍, 388 പെന്‍ഷന്‍ സേവനങ്ങള്‍, 10045 ഡിജി ലോക്കര്‍ സേവനങ്ങളും നല്‍കി.

തൊണ്ടര്‍നാട്, വൈത്തിരി പഞ്ചായത്തുകള്‍ 100 ശതമാനം പദ്ധതി പൂര്‍ത്തിയാക്കി. നൂല്‍പ്പുഴ, തവിഞ്ഞാല്‍, പനമരം, നെന്മേനി, അമ്പലവയല്‍, പൂതാടി, എടവക, മൂപ്പൈനാട്, മീനങ്ങാടി എന്നീ പഞ്ചായത്തുകളിലും കല്‍പറ്റ മുനിസിപ്പാലിറ്റിയിലും എ.ബി.സി.ഡി ക്യാമ്പ് പൂര്‍ത്തിയായി.

ക്യാമ്പുകള്‍ നടത്തിയ പഞ്ചായത്തുകളില്‍ ഡിസംബര്‍ 15നകം എല്ലാ പട്ടികവർഗക്കാര്‍ക്കും ആധികാരിക രേഖകള്‍ ലഭ്യമാക്കി 100 ശതമാനം പദ്ധതി പൂര്‍ത്തിയാക്കണമെന്ന് ജില്ല കലക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം നിർദേശിച്ചു. ഇനിയും സേവനങ്ങള്‍ ലഭിക്കാത്തവര്‍ക്കായി ഓരോ തദ്ദേശ സ്ഥാപനങ്ങളിലും മിനി ക്യാമ്പുകള്‍ നടത്തി രേഖകള്‍ നല്‍കണമെന്നും നിർദേശിച്ചു.

സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി വിഷയാവതരണം നടത്തി. മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കേയംതൊടി മുജീബ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ടി.ഇ.ഒമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ജനുവരിയോടെ ക്യാമ്പുകള്‍ പൂര്‍ത്തിയാകും. 

മേപ്പാടിയില്‍ എ.ബി.സി.ഡി ക്യാമ്പ്

കൽപറ്റ: മേപ്പാടി ഗ്രാമ പഞ്ചായത്തില്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി എ.ബി.സി.ഡി ക്യാമ്പ് നവംബര്‍ 29, 30, ഡിസംബർ ഒന്ന്,രണ്ട് തീയതികളില്‍ നടക്കും. ജില്ല ഭരണകൂടം തദ്ദേശ, പട്ടികവര്‍ഗ, ഐ.ടി, സിവില്‍ സപ്ലൈസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്.

കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യന്‍ പാരിഷ് ഹാളില്‍ നടക്കുന്ന എ.ബി.സി.ഡി ക്യാമ്പില്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പു വരുത്തും. രേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാനുള്ള സേവനങ്ങളും നല്‍കുന്നതാണെന്ന് ജില്ല കലക്ടര്‍ എ. ഗീത അറിയിച്ചു.

Tags:    
News Summary - ABCD Camp-providing services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.