കൽപറ്റ: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ ജില്ലയിൽ എ ഗ്രൂപ്പിന് ആധിപത്യം. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റായി മുൻ കെ.എസ്.യു ജില്ല പ്രസിഡന്റും എ ഗ്രൂപ്പുകാരനുമായ അമൽ ജോയി വിജയിച്ചു.
സുൽത്താൻബത്തേരി നിയോജകമണ്ഡലം പ്രസിഡന്റായി എ ഗ്രൂപ്പിലെ കെ.എം. നൗഫൽ, കൽപറ്റ നിയോജകമണ്ഡലം പ്രസിഡന്റായി എ ഗ്രൂപ്പിലെ ഡിന്റോ ജോസ്, മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റായി ഐ ഗ്രൂപ്പിലെ അസീസ് വാളാട് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖും ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനും സഹായിക്കാതിരുന്നിട്ടും യൂത്ത് കോൺഗ്രസിൽ എ ഗ്രൂപ്പിന് മികച്ച വിജയം നേടാൻ കഴിഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായി ജമീർ പള്ളിവയൽ, അരുൺ ദേവ്, സംസ്ഥാന സെക്രട്ടറിമാരായി ലയണൽ മാത്യു, സി.എം. ലിനീഷ് ജിജോ പൊടിമറ്റം എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ അമ്പലവയൽ, നെന്മേനി, നൂൽപ്പുഴ, വടക്കനാട്, ചീരാൽ, പുൽപള്ളി മണ്ഡലം കമ്മിറ്റികൾ എ ഗ്രൂപ്പും മീനങ്ങാടി, സുൽത്താൻബത്തേരി, ഇരളം മണ്ഡലങ്ങൾ കെ.സി ഗ്രൂപ്പും പൂതാടി, വാകേരി, തോമാട്ട്ചാൽ, മുള്ളൻകൊല്ലി മണ്ഡലങ്ങൾ ഐ ഗ്രൂപ്പും നേടി.
കൽപറ്റ നിയോജകമണ്ഡലത്തിൽ മുട്ടിൽ, മേപ്പാടി, കൽപറ്റ മുനിസിപ്പാലിറ്റി, കണിയാമ്പറ്റ, വൈത്തിരി മണ്ഡലങ്ങൾ എ ഗ്രൂപ്പും പടിഞ്ഞാറത്തറ, മൂപ്പൈനാട്, പൊഴുതന ഐ ഗ്രൂപ്പും തരിയോട്, വെങ്ങപ്പള്ളി മണ്ഡലങ്ങൾ കെ.സി ഗ്രൂപ്പും വിജയിച്ചു. കൽപറ്റ മണ്ഡലത്തിൽ ടി. സിദ്ദീഖ് പിന്തുണച്ച സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, കെ.എൽ. പൗലോസ്, കെ. കെ. വിശ്വനാഥൻ എന്നിവർ ഐ ഗ്രൂപ്പിനും കെ.ഇ. വിനയൻ, സംഷാദ് മരക്കാർ, പി.പി. ആലി എന്നിവർ എ ഗ്രൂപിനും വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.